കൊച്ചി: ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കൊറോണ വൈറസിനെ നിയന്ത്രിക്കാനാവുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ എപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുമെന്നതിനെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ആകാംക്ഷയുണ്ട്. എന്നിരുന്നാലും, കൊറോണ വൈറസ് വാക്‌സിനേഷന്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനത്ത് ഓണത്തിന് ശേഷം സാധാരണക്കാര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. സംസ്ഥാനത്തെത്തുന്ന ഡോസുകളെ ആശ്രയിച്ച് ജനസംഖ്യയുടെ 60% വരുന്നവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എല്ലാം ശരിയായി നടക്കുന്നുണ്ടെന്നും തുടര്‍ന്ന് ആഗസ്റ്റിന് ശേഷം വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങും. വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ 2021 ന് ശേഷവും തുടരും. എന്നിരുന്നാലും, വാക്‌സിനുകള്‍ എത്ര വേഗത്തിലും എത്ര ശേഷിയിലുമാണ് കേരളത്തിന് ലഭ്യമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എത്ര പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാനാവുക. ലോകാരോഗ്യ സംഘടനയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എസ് എസ് ലാല്‍ പറയുന്നു.

കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പിനായി ആഴ്ചയില്‍ നാല് ദിവസം മാത്രമാണ് സംസ്ഥാനം നീക്കിവച്ചിട്ടുള്ളത്. ഇത്തരത്തില്‍ മുന്നോട്ട്‌പോയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 60% വരുന്ന ജനസംഖ്യയെ വാക്‌സിനേറ്റ് ചെയ്യുന്നതിന് കേരളത്തിന് പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം ഡോസ് കൊറോണ വൈറസ് വാക്‌സിനുകള്‍ എങ്കിലും നല്‍കേണ്ടതായി വരും. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 60% പേര്‍ക്ക് കുത്തിവയ്പ് നല്‍കുന്നതിന് പ്രതിദിന ഡോസുകള്‍ 2 ലക്ഷത്തിലെത്തണമെന്നും ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിജോ എം ജോണ്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് ഇതുവരെ 7. 94 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. ഫെബ്രുവരി മധ്യത്തോടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനായി കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ളവരില്‍ ഗുരുതര അസുഖമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ക്യാന്‍സര്‍, ശ്വാസകോശ സംബന്ധിയായ അസുഖമുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമായിരിക്കും സാധാരണ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുക.
നിലവിലെ കൊവിഡ് വാക്‌സിന്റെ നിരക്ക് അനുസരിച്ച് കേരളത്തിന്റെ 20 ശതമാനം വരുന്ന ജനസംഖ്യയെ വാക്‌സിനേറ്റ് ചെയ്യാന 154 മാസത്തെ സമയമെടുക്കും. ഈ സമയത്തിനുള്ളില്‍ രണ്ട് ഡോസ് വാക്‌സിനും നല്‍കും. 461 മാസം കൊണ്ട് 60 ശതമാനം പേരെയും 691 മാസം കൊണ്ട് 90 ശതമാനം ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാന്‍ സാധിക്കും. മാര്‍ച്ചില്‍ രാജ്യത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്തേക്ക് എത്തുമെന്നാണ് ചില വൃത്തങ്ങള്‍ പറയുന്നത്. വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും വിതരണം ഉയര്‍ത്തുകയും ചെയ്യും.