ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ഭരണം പിടിക്കാനാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും എത്തുന്നു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ‘രാഹുല്‍ ബ്രിഗേഡ്’ എന്നറിയപ്പെടുന്ന ഇവര്‍ മൂന്ന് മേഖലകളായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നാണറിയുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടപെടലിനായി പ്രത്യേക സംവിധാനം രാഹുല്‍ ബ്രിഗേഡ് ഒരുക്കും. ഇതിയി വാര്‍ റൂമും തയ്യാറാക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് 60 സീറ്റ് നേടുകയെന്ന ‘മിഷന്‍ 60’ പദ്ധതിക്ക് പിന്നാലെയാണ് ‘രാഹുല്‍ ബ്രിഗേഡ്’ തന്ത്രം മെനയുന്നത്.

കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ആയിരിക്കും. കേരളത്തില്‍ നിന്നുള്ള എം.പി കൂടിയാണ് രാഹുല്‍ എന്നതിനാല്‍ തിരിച്ചടി നേരിട്ടാല്‍ നെഹ്‌റു കുടുംബത്തിന്റെ പ്രസക്തി തന്നെയാണ് ഇല്ലാതാകുക. ഈ ഭയവും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുളള പോഷക സംഘടനകളിലെ വന്‍ സംഘത്തെയാണ് കേരളത്തിലേക്ക് നിയോഗിക്കുന്നത്. ഇവര്‍ക്കായി താമസ സൗകര്യവും ഓഫീസും ഒരുക്കുന്നത് കെ.പി.സി.സിയാണ്.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമവും ടീം രാഹുല്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഈ ലിസ്റ്റ് രാഹുല്‍ ഗാന്ധിക്കാണ് സമര്‍പ്പിക്കുക. തെക്കന്‍ കേരളത്തില്‍ ജോസ് കെ മാണി എഫക്ട് മറികടക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് താല്‍പ്പര്യം മാറ്റിവച്ച് വിജയ സാധ്യത മാത്രം മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. െ്രെകസ്തവ സംഘടന നേതാക്കളെയും എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് സംഘടനകളെയും ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ്സ് തീവ്ര ശ്രമമാണ് നടത്തുന്നത്.
ഇവരെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ, നിലവില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുകൂലമായ നിലപാടല്ല ഈ വിഭാഗങ്ങളില്‍ നിന്നും കാവി ക്യമ്പിന് ലഭിച്ചിരിക്കുന്നത്. ചില മത നേതാക്കളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ചെലുത്തിയ സ്വാധീനമാണ് ഈ നീക്കത്തിന് പ്രധാന തടസ്സമായിരിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ മുന്നോക്ക സംവരണം െ്രെകസ്തവ വിഭാഗത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലും ഇടതു താല്‍പ്പര്യം പ്രകടമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ പിന്നോക്ക വിഭാഗത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് നേതൃത്വങ്ങള്‍ പിന്തുണച്ചാല്‍ പോലും ഈ വിഭാഗങ്ങളിലെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ഭാവി. ബി.ജെ.പി നേടുന്ന വോട്ടുകളും യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ അതും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. നിലവിലെ കണക്കനുസരിച്ച് മലബാറില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. രാഹുലും സംഘവും വരുന്നതോടു കൂടി ദീര്‍ഘകാലം ജയിക്കാത്ത സീറ്റുകള്‍ കൂടി പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി 35 സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ ദീര്‍ഘകാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങളും ഉള്‍പ്പെടും. ചാഞ്ചാടുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്ന മണ്ഡലങ്ങളാണ്. കോഴിക്കോട് നോര്‍ത്തും ബേപ്പൂരും ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഇതെല്ലാം ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. കോഴിക്കോട് സൗത്താകട്ടെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുമാണ്. ഇവിടെ നിന്നും ജയിച്ച മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ നിലവില്‍ മണ്ഡലം മാറാനുള്ള ശ്രമത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ മുന്നേറ്റമാണ് മുനീറിനെയും മാറ്റി ചിന്തിപ്പിക്കുന്നത്. മലബാറില്‍ ലീഗിന് ശക്തിയുണ്ടെങ്കിലും കോണ്‍ഗ്രസ്സ് വളരെ ദുര്‍ബലമാണ്. ആറ് ജില്ലകളില്‍ നിന്നായി ആറ് എം.എല്‍.എമാര്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിനുളളത്. അറുപത് നിയമസഭാ മണ്ഡലങ്ങളാണ് ഈ ജില്ലകളിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016ല്‍ യു.ഡി.എഫിന് ലഭിച്ചത്. ഇതില്‍ 17 സീറ്റും ലീഗിന്റേതാണ്. അതില്‍ തന്നെ ഭൂരിപക്ഷവും മലപ്പുറത്ത് നിന്നുള്ളതുമാണ്.
ലീഗിന്റെ സ്വാധീന മേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസിന് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ന്യൂനത പ്രകടമാണ്. മലബാറില്‍ 31 സീറ്റിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത്. എന്നിട്ടും പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍, ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല. ഈ ഘട്ടത്തിലാണ് രക്ഷാകര ദൗത്യവുമായി രാഹുല്‍ ബ്രിഗേഡ് എത്തുന്ന്.