THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേരളത്തില്‍ അഞ്ച് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു; പോളിംഗ് ബൂത്തുകളില്‍ വന്‍ തിരക്ക്‌

കേരളത്തില്‍ അഞ്ച് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു; പോളിംഗ് ബൂത്തുകളില്‍ വന്‍ തിരക്ക്‌

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. പോളിങ്ങിന്റെ തുടക്കത്തില്‍ തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. അതേസമയം ആദ്യ 30 മിനുട്ടില്‍ തന്നെ നാല് ശതമാനം പോളിംഗ് രേഖപ്പെടുത്തി.

adpost

ആലപ്പുഴയിലെ രണ്ട് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ രേഖപ്പെടുത്തി. അതേസമയം ഇത്തവണ തിരുവനന്തപുരം പിടിക്കുമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം നഗരസഭ എല്‍ഡിഎഫ് പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അതേസമയം മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദനും എകെ ആന്റണിയും ഇത്തവണ വോട്ട് ചെയ്യില്ല. കൊവിഡ് മുക്തനായ ശേഷം വിശ്രമത്തിലാണ് ആന്റണി. വിഎസ്സിനോട് യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യില്ല.

adpost

ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗ് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാനാവും. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കണം. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

അതേസമയം അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളാണ് ഉള്ളത്. 24584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. നഗരമേഖലയില്‍ 1697ഉം ഗ്രാമീണ മേഖലയില്‍ 9528 ഉദ്യോഗസ്ഥരെയുമാണ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് മറ്റന്നാള്‍ ബൂത്തിലെത്തുക. കൊട്ടിക്കലാശം കൊവിഡിനെ തുടര്‍ന്ന് ഉണ്ടാവില്ല. പകരം രാവിലെ മുതല്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com