ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ ആറിന്. മേയ് രണ്ടിന് വോട്ടെണ്ണൽ. ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന്. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 22. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടത്തും.

അസമില്‍ തിരഞ്ഞെടുപ്പ് 3 ഘട്ടമായി നടത്തും. ആദ്യഘട്ടവോട്ടെടുപ്പ് മാര്‍ച്ച് 27 നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രിൽ ആറിനും നടക്കും. കേരളമടക്കം അഞ്ചിടത്തും വോട്ടെണ്ണൽ മേയ് രണ്ടിന്. ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27 ന്.
