തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനം. ഇതോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ കുറച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്ന സ്ഥിതി ആശങ്കാജനകമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് 9 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. ഇത് ദേശീയ ശാരശരിയുടെ ആറിരട്ടിയാണ്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.പി.സി.ആര്‍ പരിശോധന 40 ശതമാനമാക്കി ഉയര്‍ത്തണം.

കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ െ്രെപമറി കോണ്‍ടാക്ടുകളും ആര്‍.ടി.പി.സി.ആര്‍ ഉപയോഗിച്ച് മാത്രമായിരിക്കും ഇനി പരിശോധിക്കുക. ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ ആന്റിജന്‍ ട്രുനാറ്റ് ടെസ്റ്റുകള്‍ക്ക് പകരം ആര്‍.ടി.പി.സി.ആര്‍ പരിശോധനകളായിരിക്കും നടത്തുക.
കൂടാതെ രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്ക് മാത്രം ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.