THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ആദ്യഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും മോദി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്‌സിന്‍ വിതരണം സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുന്നതിനുമായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ വിജയിക്കുമെന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വളരെ ആത്മവിശ്വാസമുണ്ട്. ലോകം വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്‌സിനാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്.ഇന്ത്യയില്‍ എട്ട് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകളുണ്ട്.അതുകൊണ്ട് തന്നെ വാക്‌സിന്‍ ഇനിയും വൈകില്ലെന്ന് തന്നെയാണ് വിദഗ്ദര്‍ കരുതുന്നത്.

ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുക.വാക്‌സിന്‍ വിതരണത്തില്‍ പരിചയ സമ്പന്നരായ വലിയൊരു നെറ്റ്വര്‍ക്കുകളില്‍ ഒന്നാണ് നമ്മുടേത്.

സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ, ആവശ്യമായ മറ്റ് കോള്‍ഡ് ചെയിന്‍ സ്‌റ്റോറേജുകളും ലോജിസ്റ്റിക് പിന്തുണ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വാക്‌സിന്‍ സ്‌റ്റോക്കിനും തത്സമയ വിവരങ്ങള്‍ക്കുമായി ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments