THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് വ്യാപന വര്‍ധന: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

കൊവിഡ് വ്യാപന വര്‍ധന: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് വിലക്ക് നീട്ടിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ നവംബര്‍ 30 വരെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

അതേസമയം ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മാര്‍ച്ച് 23 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജുലൈ മുതല്‍ വന്ദേ ഭാരത് മിഷന് കീഴിലും എയര്‍ ബബിള്‍ പദ്ധതിയിലും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. ഇവയ്ക്ക് വിലക്കുകള്‍ ബാധകമാകില്ലെന്നുംഡി.ജി.സി.എ വ്ര്യക്തമാക്കി.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര സര്‍വ്വീസിന് മെയ് 25 മുതലാണ് അനുമതി നല്‍കിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുകയാണെങ്കിലും ശൈത്യകാലത്തിലേക്ക് കടക്കുന്നതോടെ രണ്ടാം തരംഗത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിലക്ക് നീട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments