കോട്ടയം: കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. എരുമേലി സ്വദേശി സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സത്യപാലൻ വീടിന് തീയിട്ടതായാണ് പൊലീസ് നിഗമനം.
ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും അഞ്ജലിയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സത്യപാലന്റെ ഭാര്യ സീതമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.