THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി : കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 91 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. നേമത്ത് ഉൾപ്പെടെ കരുത്തരായ സ്ഥാനാർഥികളെ അണിനിരത്തി കേരളം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.  സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമമായി. ഒറ്റഘട്ടമായി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് പ്രഖ്യാപനം നടത്താനാണ് സാധ്യത.

കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി, സംഘടനകാര്യ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ എച്ച് കെ പാട്ടിൽ, എന്നിവരുമായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചർച്ച നടത്തി. 81 മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. അവശേഷിക്കുന്ന 10 മണ്ഡലങ്ങളുടെ കാര്യത്തിലാണ് ചർച്ചകൾ ഇന്നലെ നടന്നത്.

അതേസമയം നേമത്ത് കെ മുരളീധരൻ സ്ഥാനാര്ഥിയാകുമെന്ന് ഉറപ്പായി.. . 50 ശതമാനത്തിന് മുകളിൽ പുതുമുഖങ്ങളും വനിതകളും യുവാക്കളും അടങ്ങുന്നതാകും പട്ടിക. വിജയസാധ്യത മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments