THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, August 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ചരിത്ര വിജയത്തിനരികെ ജോ ബൈഡന്‍; അനശ്ചിതത്വം മാറാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം

ചരിത്ര വിജയത്തിനരികെ ജോ ബൈഡന്‍; അനശ്ചിതത്വം മാറാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിനരിയാണ് ബൈഡന്‍. ഈ ഘട്ടത്തില്‍ ഭരണതീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. എതിരാളി ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തുമെന്ന് പറഞ്ഞ ബൈഡന്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ തുടരുമെന്ന് വ്യക്തമാക്കി. ബൈഡന്‍ വിജയത്തിനരികെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുകളും ലഭിച്ചു.

538 അംഗ ഇലക്ടറല്‍ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. നിര്‍ണായക സംസ്ഥാനങ്ങളായ വിസ്‌കോന്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളിലും ബൈഡന്‍ വിജയത്തിന്റെ വെന്നിക്കൊടി പറത്തിക്കഴിഞ്ഞു. അതേസമയം വിസ്‌കോന്‍സിനിലെ ബൈഡന്റെ വിജയത്തിനു പിന്നാലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ട്രംപ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് പരാതിയും നല്‍കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നീ സ്‌റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്‌റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. അതേ സമയം മണിക്കൂറുകള്‍ക്കകം ഔദ്യോഗിക ഫലപ്രഖ്യാനം വരുമെന്നാണ് അറിയുന്നത്.

ലീഡ് നേടിയ സംസ്ഥാനങ്ങളില്‍ അവസാന നിമിഷം തിരിച്ചടിയുണ്ടാവുന്നതില്‍ പ്രകോപിതനായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ബൈഡന് അനുകൂലമായി തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. പോസ്റ്റല്‍ ബാലറ്റിലെ തര്‍ക്കത്തെ തുടര്‍ന്ന് ട്രംപ് കോടതിയെ സമീപിച്ചിട്ടുമുണ്ട്. മിഷിഗണിലും പെന്‍സില്‍വാലിയയിലുമാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലറ്റുകളെ സാധുത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് സുപ്രീം കോടതിയെ പെന്‍സില്‍വാനിയ കേസില്‍ ഇടപെടുത്താനാണ് ട്രംപിന്റെ പ്രചാരണ സംഘം ശ്രമിക്കുന്നതെന്നാണ് ഡെപ്യൂട്ടി കാമ്പെയ്ന്‍ മാനേജര്‍ ജസ്റ്റിന്‍ ക്ലാര്‍ക്ക് വ്യക്തമാക്കിയത്. തര്‍ക്കമുള്ള ഇടങ്ങലിലെ ബാലറ്റ് വോട്ടുകള്‍ പരിശോധിക്കാന്‍ തങ്ങളുടെ പ്രതിനിധികളെ അനുവദിക്കുന്നത് വരെ വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments