മുംബൈ: ജനുവരി മാസത്തില്‍ കുറഞ്ഞത് 10 കോടി കോവിഷീല്‍ഡ് കൊറോണ വാക്‌സിനെങ്കിലും ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യ മേധാവി അധര്‍ പൂനവാല പറഞ്ഞു. സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയും മരുന്ന് നിര്‍മാണ കമ്പനിയുമായ ഏസ്ട്രാ സെന്‍കയും തമ്മില്‍ 100 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ചെയ്തിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്നും പൂനംവാല കൂട്ടിച്ചേര്‍ത്തു. ഒരു ഡോസിന് 100 രൂപക്ക് ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ മരുന്ന് കടകളില്‍ നിന്നും വാങ്ങാം . സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിരമ്മിക്കുന്ന കോവിഡ് വാക്‌സിന്റെ 90 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ ആകും സപ്ലൈ ചെയ്യുക. 250 രൂപക്കായിരിക്കും കേന്ദ്ര സര്‍ക്കാര്‍ വാകിസിന്‍ വിതരണം ചെയ്യുക.

ഏകദേശം നാല് കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ നിര്‍മ്മിച്ചു കഴിഞ്ഞുവെന്ന് പൂനം വാല അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് വലിയ രീതിയില്‍ ഉള്ള കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരമ്മിക്കപ്പെടുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ 10ശതമാനം സ്വകാര്യ മാര്‍ക്കറ്റുകളില്‍ മാര്‍ച്ച് മാസത്തോടെ ലഭ്യമാകും. അത് വരെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകില്ല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളിലൂടെ മാത്രമേ അതുവരെ കോവിഡ് വാക്‌സിന്‍ ലഭ്യമാകൂയെന്നും പൂനം വാല വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ രാജ്യത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അറിയിച്ചിരുന്നു. ഓക്‌സഫോര്‍ഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ കൊറോണക്കെതിരെ 90 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോകത്ത് നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ് വാക്‌സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്‌റ്റോറേജ് പ്രശ്‌നങ്ങള്‍ കുറവുള്ളതുമാണ് ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍. നേരത്തെ പരീക്ഷണ ഘട്ടത്തില്‍ വാക്‌സിന്‍ പ്രയമായവരില്‍ വലിയ രീതിയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റഗുലേറ്റേഴ്‌സിന്റെ അനുമതി നേടിയാല്‍ മാത്രമേ വാക്‌സിന്‍ ആളുകള്‍ക്ക് നല്‍കി തുടങ്ങാനാകൂ.