ദില്ലി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു സൈനികന് പരിക്കേറ്റതായും വിവരമുണ്ട്. നാല് പേർ സൈനിക കേന്ദ്രത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയും ഇവിടെ ആക്രമണം നടന്നിരുന്നു. ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജമ്മുവിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നഗ്രോട്ടയിലെ സൈനിക ക്യാംപ്. ഇവിടെ തന്നെ എയർ ഫോഴ്സിൻ്റെയും ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജമ്മുവിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം? സൈനികന് പരിക്കേറ്റെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്
RELATED ARTICLES