കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായതോടെ മുന്നണികളുടെ നെഞ്ചിടിപ്പും ഉയര്‍ന്നിരിക്കുന്നത്. ഇക്കുറി എന്ത് സംഭവിച്ചാലും വിജയം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുകയാണ് ഇടതുവലത് മുന്നണികള്‍. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെട്ട ജില്ല കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയമായിരുന്നു.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിനെ ഏത് രീതിയിലാകും സ്വാധീനിക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. വലിയ വിജയ പ്രതീക്ഷ എല്‍ഡിഎഫ് പുലര്‍ത്തുന്നുണ്ടെങ്കിലും മുന്നണിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

പതിറ്റാണ്ടുകളായി യുഡിഎഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിലൂടെ മധ്യകേരളത്തില്‍ വന്‍ വിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കോട്ടയത്ത്.ജില്ലാ പഞ്ചായത്തും പാലാ നഗരസഭയും കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളും ജോസിന്റെ വരവോടെ കൈപ്പിടിയിലാകുമെന്ന് നേതൃത്വം കണക്കാക്കുന്നു. അഭിമാന പോരാട്ടത്തിന് വഴിയൊരുങ്ങിയ ജില്ലാ പഞ്ചായത്തില്‍ 16 സീറ്റ് വരെ ലഭിക്കുമെന്നാണ് ജോസ് പക്ഷവും എല്‍ഡിഎഫും അവകാശപ്പെടുന്നത്. പാലായില്‍ 18 സീറ്റോളും വിജയിക്കുമെന്നും മുത്തോലി, കരൂര്‍, കൊഴുവനാല്‍, രാമപുരം തുടങ്ങിയ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ വിജയമാണ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് കേരള കോണ്‍ഗ്രസ് തട്ടകങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലായിലും കടുത്തുരുത്തിയിലുമാണ് പോളിംഗ് ശതമാനത്തില്‍ ഇടിവുണ്ടായത്. ഇരുമണ്ഡലങ്ങളിലെ നഗരസഭ, ബ്ലോക്ക് ഡിവിഷനുകളില്‍ അഞ്ച് ശതമാനത്തിലേറെ വോട്ടാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്.2015 ല്‍ 79.04 ആയിരുന്നു പോളിംഗ് ശതമാനം. പാലാ നഗരസഭയില്‍ 2015ല്‍ 77.7 ശതമാനമായിരുന്നു പോളിംഗ്. ഇത് ഇക്കുറി 71 ശതമാനമായി.
അതേസമയം കടുത്തുരുത്തിയിലെ ഉഴവൂര്‍ ബ്ലോക്കില്‍ അഞ്ച് ശതമാനത്തിന്റെയും കടുത്തുരുത്തി ബ്ലോക്കില്‍ മാത്രം നാല് ശതമാനത്തിന്റേയും കുറവുണ്ടായി. ചങ്ങനാശ്ശേരി നഗരസഭയില്‍ നാല് ശതമാനമാണ് കുറഞ്ഞത്.ഈരാറ്റുപ്പേട്ട നഗരസഭയില്‍ ഇത്തവണയും 85 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ പോള്‍ ചെയ്തു. എന്നാല്‍ ഇടത് കോട്ടകളായ കുമരകം, വൈക്കം മേഖലകളില്‍ പോളിംഗ് ശതമാനത്തില്‍ കുറവ് വന്നില്ലെന്നത് എല്‍ഡിഎഫി്!റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. പാലായില്‍ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും എല്‍ഡിഎഫിനെ അത് ആശങ്കപ്പെടുത്തില്ലെന്നതാണ് മറ്റൊരു വസ്തുത.
ഇക്കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ ഉയര!്ത്തുന്നത്. പോളിംഗ് ശതമാനത്തിലെ കുറവ് ജോസിന്റെ നഷ്ടത്തിന്റെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ജോസിന്റെ വിലപേശല്‍ ശക്തി കുറയും. ജോസിന് പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വിട്ട് കൊടുക്കുന്നതിനെ ചൊല്ലി എന്‍സിപിയും സിപിഐയും ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്ക് എല്‍ഡിഎഫിന് വഴങ്ങേണ്ടി വന്നേക്കും.
പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫും ആശങ്കയോടെയാണ് കാണുന്നത്. എങ്കിലും ജോസിന്റെ മുന്നണി മാറ്റം തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വെച്ച് പുലര്‍ത്തുന്നത്.ജോസിന് തിരിച്ചടി നേരിടുകയാണെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള യുഡിഎഫിന്റെ ആത്മവിശ്വാസം ഉയരും.