വാഷിംഗ്ടണ്‍: ട്രംപ്-മെലാനിയ വിവാഹ മോചന വാര്‍ത്തകള്‍ക്ക് കൊഴുപ്പേകി പുതിയ റിപ്പോര്‍ട്ടുകള്‍. തോല്‍വിക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ഇരുവരും പരസ്പരം അകലം പാലിക്കുന്നതാണ് കണ്ടത്. അതിലേറെ അമ്പരിപ്പിച്ചത് സൈനികന്റെ കൈപ്പിടിച്ച് നടക്കുന്ന മെലാനിയയാണ്. ട്രംപ് മെലാനിയയുമായി അകന്നു എന്ന റിപ്പോര്‍ട്ട് ഭാഗികമായി ശരിവെക്കുന്നതാണ് ഇത്.

സാധാരണ ട്രംപും മെലാനിയയും പൊതു ചടങ്ങുകളില്‍ കൈകോര്‍ത്ത് പോകുന്നതാണ് കാണാറുള്ളത്. എന്നാല്‍ ഇവിടെ ഒരേ കുടക്കീഴിലാണ് സൈനികനും മെലാനിയയും നിന്നിരുന്നത്. അതേസമയം ട്രംപില്‍ നിന്ന് അകന്നാണ് ഇവര്‍ നിന്നിരുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങുന്ന ആ നിമിഷം മെലാനിയ ട്രംപുമായി വേര്‍പിരിയുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെയാണ് മെലാനിയ ട്രംപിനൊപ്പം പൊതുമധ്യത്തിലെത്തിയത്.

വെറ്ററന്‍സ് ഡേയുടെ ഭാഗമായി അര്‍ലിങ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ എത്തിയതായിരുന്നു ട്രംപും മെലാനിയയും. ചടങ്ങില്‍ ട്രംപിന്റെ മകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഫേസ് മാസ്‌ക് ധരിച്ചാണ് എത്തിച്ചത്. എന്ത് വന്നാലും മാസ്‌ക് ധരിക്കില്ലെന്ന വാശിയിലായിരുന്നു മുമ്പ് ട്രംപ്. പിന്നീട് ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നു. അതേസമയം വിവാഹ മോചനത്തിലൂടെ മെലാനിയ കോടീശ്വരിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് മുമ്പേ ഇവര്‍ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള കരാറില്‍ ഇവര്‍ എത്തിയിരുന്നു. അതേസമയം ധനികരായ പല ആളുകളും ഇത്തരം കരാറുകള്‍ വിവാഹത്തിന് മുമ്പ് വെക്കാറുണ്ട്.
അത് ഒരു ഘട്ടത്തില്‍ പിരിയേണ്ടി വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാല്‍ സാധാരണ വിവാഹങ്ങള്‍ പോലെ ആയിരിക്കില്ല ഇതെന്നും പറയപ്പെടുന്നു. ഈ കരാര്‍ പ്രകാരമാണ് ട്രംപ് വന്‍ തുക തന്നെ മെലാനിയക്ക് നല്‍കേണ്ടി വരുന്നത്. രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ എളുപ്പത്തില്‍ പണം നേടാനുള്ള കരാര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നതും ഇത്തരം കരാര്‍ ഉള്ളത് കൊണ്ടാണെന്നും അഭ്യൂഹമുണ്ട്. ഈ പണം ലഭിക്കുന്നതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരികളിലൊന്നായി മെലാനിയ മാറും. 50 മില്യണാണ് മെലാനിയക്ക് ലഭിക്കാന്‍ പോകുന്നത്. ട്രംപിന്റെ ആരാധകരെ പോലും അമ്പരപ്പിക്കുന്നതാണ് ഇത്.
സൈനികനൊപ്പം മെലാനിയയെ കുറച്ചധികം സമയം കണ്ടത് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. മകന്‍ ബാരണ്‍ ട്രംപിന് ഡൊണാള്‍ഡ് ട്രംപിലുള്ള അധികാരം ഉറപ്പിക്കുന്നതിനാണ് മെലാനിയ ഇത്രയും കാലം വൈറ്റ് ഹൗസില്‍ ചെലവഴിച്ചതെന്നാണ് സൂചന. നേരത്തെ ട്രംപിന് അധികാരം ലഭിച്ചിട്ടും വൈറ്റ് ഹൗസിലേക്ക് ആദ്യ ഘട്ടത്തില്‍ മെലാനിയ വന്നിരുന്നില്ല. ട്രംപിന്റെ മകള്‍ ഇവന്‍കയുമായുള്ള പ്രശ്‌നങ്ങളും മെലാനിയയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.