ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉലകം ചുറ്റുന്നത് എയര്‍ ഫോഴ്‌സ് വണ്‍ എന്ന കിടിലന്‍ വിമാനത്തിലാണെങ്കില്‍ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയും വിട്ടുകൊടുക്കില്ല. ഇനിമുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാനുള്ള പുതിയ വിമാനം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്‍ (എ.ഐ 160) അമേരിക്കയില്‍ നിന്നും ഇന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിട്ട് മൂന്നോടെ എത്തിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ ‘എയര്‍ഫോഴ്‌സ് വണ്ണി’നോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് ഈ വിമാനത്തിലുളളത്.

അമേരിക്കയില്‍ നിന്നും 8458 കോടി രൂപയ്ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഇപ്പോള്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. ഇപ്പോള്‍ എത്തിയിരിക്കുന്ന വിമാനത്തില്‍ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (ഘഅകഞഇങ), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (ടജട), മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ ഉണ്ടാകും എന്നതാണ് പ്രധാന പ്രത്യേകത.
വിമാനത്തിന്റെ വിലയ്ക്ക് പുറമേ 1434 കോടി (19 കോടി ഡോളര്‍) രൂപയ്ക്കാണ് അമേരിക്കയില്‍ നിന്നും ഈ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ സംവിധാനമായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍ നിന്നു സംരക്ഷിക്കാന്‍ ഉപകരിക്കും.
ഇതില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മിസൈലിന്റെ ദിശ മനസിലാക്കുക. അതേപോലെ തന്നെ വിമാനത്തില്‍ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങള്‍ മിസൈലുകളുടെ ഗതി മാറ്റി വിടുകയും ചെയ്യും. ശത്രുവിന്റെ റഡാറുകള്‍ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തില്‍ സെറ്റ് ചെയ്തിട്ടുണ്ട്.
ഓഫീസില്‍ എന്നത് പോലെ വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ഹോസ്പിറ്റലിന് തുല്യമായ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല എന്നിങ്ങിനെയുള്ള അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തില്‍ ഉള്‍പ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയര്‍ ഫോഴ്‌സ് വണ്‍. ‘പറക്കും വൈറ്റ്ഹൗസ്’ എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളില്‍ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 25 കോടി ഡോളര്‍ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങള്‍ അമേരിക്കന്‍ പട്ടാളത്തിന്റെ പക്കലുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ് എയര്‍ഫോഴ്‌സ് വണ്‍. ധ1പ
1963 നവംബര്‍ 22 നു പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റു. മണിക്കൂറുകള്‍ക്കുശേഷം അടുത്ത പ്രസിഡന്റായി ലിന്‍ഡന്‍ ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തത് എയര്‍ഫോഴ്‌സ് വണ്ണിനുള്ളില്‍ വച്ചായിരുന്നു. 2011 സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നതിനു തൊട്ടു പിന്നാലെ അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ്.ഡബ്ല്യൂ ബുഷ് ഫ്‌ളോറിഡയിലെ സറസോട്ടയില്‍ നിന്നു എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലേക്കു മാറി.
നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയും ഈ വിമാനത്തിനുണ്ട്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോണ്‍, 19 എല്‍.സി.ഡി സ്‌ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍(ലിമോസിന്‍), ആംബുലന്‍സ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ഈ വിമാനത്തില്‍ 102 പേര്‍ക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, സമ്മേളനഹാള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യം, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. വിമാനത്തിലെ ഭക്ഷണശാലയില്‍ ഒരേ സമയം നൂറു പേര്‍ക്ക് ഭക്ഷണം വിളമ്പാനാകും. സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും.
യാത്രക്കിടയില്‍ അക്രമണം നടന്നാല്‍, മെഡിക്കല്‍ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറയ്ക്കുകയുമാവാം. ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിര്‍മ്മിതി. ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയും. വിമാനത്തിലെ മിറര്‍ ബാള്‍ ഡിഫന്‍സിലൂടെ ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാന്‍ സാധിക്കും.
ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കാനും അമേരിക്കന്‍ പ്രസിഡന്റിന് ആവശ്യമെങ്കില്‍ വിമാനത്തില്‍ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്.