ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ കാലിന് മുറിവുപറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി 8.40നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം. ഇവര്‍ക്ക് വിമാനത്തില്‍വെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.
ബുധനാഴ്ച ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 30.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതിനു ശേഷം കാലാവസ്ഥ മാറുകയും വൈകുന്നേരം ആലിപ്പഴം, മഴ, ഇടിമിന്നല്‍ എന്നിവ ഉണ്ടാകുകയുമായിരുന്നു. കനത്ത ചൂടില്‍ നിന്നും ഇത് നഗരത്തിന് വലിയ ആശ്വാസം നല്‍കി. എന്നാല്‍, തലസ്ഥാനത്ത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.