തിരുവനന്തപുരം: വിദേശത്ത് നിന്ന് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു.നിയമസഭ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യല്‍. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവെന്റീവ് കമ്മീഷ്ണര്‍ക്ക് അയച്ചെന്നാണ് വിവരം.കേസിലെ പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.

കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി.സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറാണ് നിയമോപദേശം നല്‍കിയത്.സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നത് ഉചിതമായിരിക്കുമെന്ന നിര്‍ദ്ദേശവും സോളിസിറ്റര്‍ ജനറല്‍ നല്‍കിയിട്ടുണ്ട്.നിയമോപദേശം കസ്റ്റംസ് പ്രിവെന്‍ീവ് കമ്മീഷ്ണര്‍ക്ക് ഇമെയിലായി അയച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കേസില്‍ കസ്റ്റംസ് സ്പീക്കറുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ വെച്ച് ഒന്‍പത്മണിക്കൂറാണ് അയ്യപ്പനെ ചോദ്യം ചെയ്തത്.സ്പീക്കര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വിശദാംശങ്ങളെ കുറിച്ചാണ് അയ്യപ്പനെ ചോദ്യം ചെയ്തത്.ഇനി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം.
കേസില്‍ നേരത്തേ യുഎഇ കോണ്‍സുലേറ്റിലെ െ്രെഡവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വകാര്യ ബാങ്ക് മാനേജര്‍, യൂണിടാക് ഉടമ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കേസ്.