തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാന ജില്ലയില്‍ പൂര്‍ത്തിയായി. ആകെ 28,26190സമ്മദിദായകരാണ് ജില്ലയില്‍ ഡിസംബര്‍ 8ന് വോട്ട് രേഖപ്പെടുത്താന്‍ ബൂത്തുകളിലേക്ക് എത്തുക.ജില്ലയിലെ 1127 തദ്ദേശ സ്ഥാപന വാര്‍ഡുകളിലായി 6465 സ്ഥാനനാര്‍ഥികളാണ് ജനവിധി തേടുന്നത്. 3281 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കയിട്ടുള്ളതെന്നും ജില്ല കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബൂത്തുകള്‍ എല്ലാം ഇന്ന് അണുവിമുക്തമാക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികളുടെ വിതരണവും ഇന്നാരംഭിക്കും.

ആകെ വോട്ടര്‍മാരില്‍ 14,89287 പേര്‍ സ്ത്രീകളും 1336822പേര്‍ പുരുഷന്‍മാരും ആണ്. 21 ട്രാന്‍സ് ജന്‍ഡേഴ്‌സുമാണ്. ത്രിതലപഞ്ചായത്തുകളില്‍ 18,37307 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇതില്‍ 973932പേര്‍ സ്തീകളും 12 പേര്‍ ട്രാന്‍സ് ജന്‍ഡേഴ്‌സുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 820799വോട്ടര്‍മാരാണ് ഉള്ളത്. 384726 പുരുഷന്‍മാരും 41865 സ്താരീകളും 8 ട്രാന്‍സ് ജന്‍ഡേഴ്‌സും ഉണ്ടെന്ന് ജില്ലാഭരണ കൂടം അറിയിച്ചു.

വോട്ടെടുപ്പിന് കടുത്ത കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ജില്ല കലക്ടര്‍ ഡോ. നവജോദ് ഘോസ അറിയിച്ചു. പോളിങ് സ്‌റ്റേഷനുകളില്‍ നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് അറ്റന്ററും ഒരു പൊലീസ് ഒഫീസറുമാണ് ഉണ്ടാവുക.സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാര്‍ 10 പേരില്‍ കൂടുതലാവാന്‍ പാടില്ല. ഏഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബൂത്തിന് പുറത്ത് വെള്ളം സോപ്പ് എന്നിവയും, ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായി കരുതണം. ബൂത്തിനു പുറത്ത് വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ പ്രത്യേക അടയാളങ്ങള്‍ ഇടുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും.പ്രയമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, രോഗികള്‍ക്കും ക്യൂ ബാധകമാകില്ല. പോളിങ് സ്‌റ്റേഷന്റെ നിശ്ചിത അകലത്തില്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പ്രവര്‍ത്തകരോ സ്ലിപ്പ് വിതരണം നടത്തുമ്പോള്‍ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.