കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി ദിലീപിന്റെ മഞ്ജുവിന്റേയും മകള്‍ മീനാക്ഷി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരായാണ് മീനാക്ഷി ആലുവ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.

പതിനഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന വിവാഹ ബന്ധം ദിലീപും മഞ്ജു വാര്യരും വേര്‍പെടുത്തിയപ്പോള്‍ പലര്‍ക്കും അറിയേണ്ടിയിരുന്നത് മകള്‍ മീനാക്ഷി ആര്‍ക്കൊപ്പം പോകുമെന്നായിരുന്നു. പല ഊഹാപോഹങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍ അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തിരുമാനം. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ പെട്ട് ദിലീപ് അഴിക്കുള്ളിലായപ്പോഴും മകള്‍ അച്ഛനൊപ്പം തന്നെ ഉറച്ച് നിന്നു. ദിലീപും മഞ്ജുവും വേര്‍ പിരിഞ്ഞ് കഴിയുമ്പോഴും അമ്മയ്‌ക്കൊപ്പം ഒരിക്കല്‍ പോലും മകള്‍ മീനാക്ഷിയെ കണ്ടിരുന്നില്ല.

ഒരിക്കല്‍ മഞ്ജുവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ദിലീപും മീനാക്ഷിയും ഒരുമിച്ച് പോയത് വാര്‍ത്തയായിരുന്നു. മകളെ വേര്‍പിരിയുന്നത് സംബന്ധിച്ച് മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഞ്ജു അന്നൊക്കെ പ്രതികരിച്ചത് അവള്‍ക്ക് അച്ഛനോടുള്ള സ്‌നേഹം തനിക്കറിയാമാണെന്നായിരുന്നു. എന്നാല്‍ അച്ഛനൊപ്പമുള്ള ജീവിതം മകള്‍ക്ക് മടുത്തെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് ഇപ്പോള്‍ മീനാക്ഷി പോലീസില്‍ സമീപിച്ചിരിക്കുന്നത്.ആലുവ ഈസ്റ്റ് പോലീസിലാണ് മീനാക്ഷി പരാതി നല്‍കിയിരിക്കുന്നത്.
ജുലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമാണ് സംഭവങ്ങള്‍ നടന്നതെന് പരാതിയില്‍ പറയുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വിലഇപ്പോഴാണ് മനസിലായത് തുടങ്ങിയതരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നതത്രേ. മലയാളി വാര്‍ത്ത, മെത്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോന്‍ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് പരാതി. വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഈ പോര്‍ട്ടലുകളുടെ സമൂഹമാധ്യമ അക്കൗമ്ടുകള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 28 നായിരുന്നു പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇവര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.