THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫും മാറും; കോണ്‍ഗ്രസിന്റെ ശുദ്ധികലശത്തിനും അണിയറ ഒരുക്കങ്ങളായി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫും മാറും; കോണ്‍ഗ്രസിന്റെ ശുദ്ധികലശത്തിനും അണിയറ ഒരുക്കങ്ങളായി

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ടീം

adpost

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗത്തില്‍ ഇക്കുറി പിടിച്ച് നില്‍ക്കാന്‍ പോലും കേരളത്തില്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികരങ്ങളും വിവാദങ്ങളും യുഡിഎഫിന് അനുകൂല വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ച നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.എന്നാല്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വലിയൊരു മുന്നൊരുക്കങ്ങളോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രാദേശിക തലം മുതലുള്ള അഴിച്ച് പണിക്കാണ് യുഡിഎഫ് ഒരുങ്ങുന്നത്.

adpost

തിരഞ്ഞടെുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ യുഡിഎഫ് ഘടകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണിയെ വിജയത്തിലേക്ക് നയിക്കുന്ന നടപടികള്‍ക്ക് വേഗം പകരണമെന്ന ആവശ്യമായിരുന്നു ഘടകക്ഷികള്‍ ഉയര്‍ത്തിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേതൃത്വത്തില്‍ ഉണ്ടാവണമെന്നും നയപരമായും സംഘടാപരമായും ഉള്ള കാര്യങ്ങളില്‍ മാറ്റം വരണമെന്നുമായിരുന്നു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് എഐസിസി സെക്രട്ടറിമാരുമായും താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തുകയും ഒരു റിപ്പോര്‍ട്ട് ഹൈക്കമാന്റില്‍ സമര്‍പ്പിക്കുകയും ചെയ്തിരു്‌നു.റിപ്പോര്‍ട്ട് പ്രകാരം ജനവരി 10 നകം പാര്‍ട്ടിയില്‍ ശുദ്ധികലശം നടത്താനാണ് നേതൃത്വം ഒരുങ്ങുന്നത്. താഴെ തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് പാര്‍ട്ടി തിരുമാനം.

മുതിര്‍ന്ന നേതാക്കളെ നേരിട്ട് കളത്തിലിറക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. നേതാക്കള്‍ തന്നെ അതത് ബൂത്തുകളുടെ പ്രര്‍ത്തനം ഏകോപിപ്പിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം. വീഴ്ച വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വം നല്‍കുന്നുണ്ട്.എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന നിലയില്‍ ബൂത്തുകളെ പുനസംഘടിപ്പിക്കമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

നിയോജമക മണ്ഡലങ്ങളുടെ ചുമതല നല്‍കിയ കെപിസിസി സെക്രട്ടറിമാരോട് മ ണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളുടെ യോഗം വിളിച്ച് ഇവര്‍ മണ്ഡലങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണം.അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും ഫ്‌ളക്‌സ് രാഷ്ട്രീയത്തിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്.

മുല്ലപ്പളളിയെ മാത്രം പരാജയത്തില്‍ കുറ്റപ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ് നേതൃത്വം. മാത്രമല്ല അദ്ദേഹത്തിന്റെ കീഴിലാണ് സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂറ്റന്‍ മുന്നേറ്റം നടത്തിയതെന്നും ഹൈക്കമാന്റ് ചൂണ്ടിക്കാട്ടുന്നു.തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അത്ര മോശം അല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ആഞ്ഞ് പിടിച്ചാല്‍ അധികാരം കിട്ടുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

അതേസമയം മൂന്ന് മേഖലകള്‍ തിരിച്ച് നിയോജക മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനം സ്വാധീനമേഖലയിലെ തിരിച്ചടികള്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും വരും ദിവസങ്ങളില്‍ കെപിസിസി സെക്രട്ടറിമാര്‍ നല്‍കും. യുഡിഎഫിലും ശക്തമായ ഇടപെടല്‍ നടത്താനാണ് കോണ്‍ഗ്രസ് തിരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com