വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസിന്ത ആര്ഡന് മന്ത്രിസഭയില്‍ അംഗമായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്. ഗ്രാന്റ് റോബര്ട്സണ് ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചുവരികയാണ് പ്രിയങ്ക.
ഇത് രണ്ടാം തവണയാണ് പ്രിയങ്ക ന്യൂസിലന്‍ഡ് പാര്‍ലിമെന്റില്‍ അംഗമാകുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്.
പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലാന്‍ഡിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്ററി െ്രെപവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന്-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. െ്രെകസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐ.ടി ഉദ്യോഗസ്ഥനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്. വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനാണു പ്രിയങ്ക ന്യൂസിലാന്‍ഡിലെത്തിയത്.