Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രായപൂർത്തിയായ അവിവാഹിതരായ ദമ്പതിമാർക്കും ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

പ്രായപൂർത്തിയായ അവിവാഹിതരായ ദമ്പതിമാർക്കും ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ അവിവാഹിതരായ ദമ്പതിമാർക്കും ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ജീവനു ഭീഷണി നേരിടുന്ന ഭിന്നസമുദായാംഗങ്ങളായ മാതാപിതാക്കൾക്കു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മകൾ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് ശേഖർ ബി സറഫും ജസ്റ്റിസ് വിപിൻ ചന്ദ്ര ദീക്ഷിതും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നേകാൽ വയസ്സുള്ള കുട്ടിയുടെ അച്ഛനും അമ്മയും വ്യത്യസ്ത മതങ്ങളിൽ പെട്ടവരും 2018 മുതൽ ഒരുമിച്ചു താമസിക്കുന്നവരുമാണ്. എന്നാൽ, അന്തരിച്ച മുൻ ഭർത്താവിന്റെ കുടുംബക്കാർ ഇവരെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേസെടുത്ത് തുടർനടപടി സ്വീകരിക്കാൻ സംഭൽ പൊലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com