പട്‌ന: ബിഹാറില്‍ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജെഡിയു നയിക്കുന്ന എന്‍ഡിഎ സഖ്യവും തോജസ്വിയുടെ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യവും കാഴ്ചവെയ്ക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ഇരു സഖ്യങ്ങളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യം ബഹുദൂരം മുന്നേറുന്ന കാഴ്ചയാളുള്ളത്.

അതിനിടെ ആദ്യ ഫലങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതാണ്. എന്‍ഡിഎ ലീഡ് ചെയ്യുന്ന സീറ്റുകളില്ലെല്ലാം ബിജെപിയാണ് ഏറെ മുന്നില്‍. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുഖ്യമന്ത്രി സ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിക്കാമെന്ന നിതീഷ് കുമാറിന്റെ മോഹങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.

ജെഡിയുവുമായി തെറ്റിപിരിഞ്ഞ് എന്‍ഡിഎ സഖ്യം വിട്ട ചിരാഗ് പസ്വാന്റെ നീക്കങ്ങള്‍ നിതീഷിനെ തിരിച്ചടിയായെന്ന സൂചനയാണ് ആദ്യഘട്ട ഫലങ്ങള്‍ നല്‍കുന്നത്. ജെഡിയുവിനേയും നിതീഷിനേയും ഇനി ഭരണത്തില്‍ വാഴിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ചിരഗിന്റെ പ്രചരണങ്ങള്‍. നിതീഷിന്റെ ഭരണപരാജയങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ചിരാഗ് തിരഞ്ഞെടുപ്പ് റാലികള്‍ നയിച്ചത്. മാത്രമല്ല ബിജെപിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജെഡിയുവിനെതിരെ 137 മണ്ഡലങ്ങളിലും എല്‍ജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. എല്‍ജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്യൂവെന്നായിരുന്നു ചിരാഗ് പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്തത്. ഇത് ഫലിച്ചെന്നാണ് ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.