കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ കടുത്ത വിമര്‍ശനങ്ങല്‍ ഉയര്‍ന്നിരിക്കുന്നു. സംഭവം ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയില്‍ നടി ആരോപിച്ചിച്ചത്. നടിയുടെ ആരോപണങ്ങള്‍ ശരിവെച്ച് വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെ ആരോപണം. വിചാരണ കോടതിക്ക് എതിരെ നേരത്തെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിക്കവേ വിചാരണക്കോടതിക്കെതിരെ നടി തന്റെ പരാതികള്‍ ആവര്‍ത്തിക്കുകയായിരുന്നു.

ഇരുപതിലേറെ അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ഇതിന്റെ പേരില്‍ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോട് മോശമായി പെരുമാറി. ഈ സമയത്തെല്ലാം കോടതി നിശബദ്ത പുലര്‍ത്തുകയാണെന്നും നടി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം മാനസികമായി പീഡിപ്പിക്കുന്നെന്ന നടിയുടെ ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാരും കോടതില്‍ വ്യക്തമാക്കി. കേസുമായി പലപ്രധാന രേഖകളുംകോടതി പ്രതിഭാഗത്തിന് നല്‍കുമ്പോള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കും വിധമായിരുന്നു പലപ്പോഴും വിചാരണകോടതിയില്‍ നടന്ന കാര്യങ്ങളെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. പലപ്പോഴും അതിരുവിട്ട ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ നടിയോട് പലപ്പോഴും ഉയര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കേസ് വിചാരണ നിര്‍ത്തിവെയ്ക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതേ വിചാരണ കോടതിതന്നെ അപേക്ഷ സംബന്ധിച്ച് തിരുമാനം എടുത്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതിയില്‍ നടന്ന കാര്യങ്ങള്‍ വിശദമായി സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിക്ക് നല്‍കാന്‍ തയ്യാറാണെന്നും കോടതിയില്‍ സ്!ക്കാര്‍ പറഞ്ഞു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാം എന്ന് ഹൈക്കോടതി അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.