ഹൂസ്റ്റണ്‍: മിസോറി സിറ്റി മേയര്‍ ആയി മലയാളികള്‍ക്കഭിമാനമായ റോബിന്‍ ഇലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിനെ 600 വോട്ടുകള്‍ക്കാണ് റോബിന്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ റോബിന്‍ മുന്നിലായിരുന്നു. 10707 വോട്ടില്‍ റോബിന് 5622 വോട്ടും (52.51 ശതമാനം) ഫോര്‍ഡിനു 5085 (47.49 ശതമാനം) വോട്ടും ലഭിച്ചു. ആകെ 62800 വോട്ട് ഉണ്ടെങ്കിലും 12850 പേര് മാത്രമാണ് വോട്ട് ചെയ്തത്.

നവംബര്‍ മൂന്നിന് ഇലക്ഷനില്‍ മുന്ന് സ്ഥാനാര്‍ത്ഥികളില്‍ ആരും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാത്തതിനാലാണ് റണ്‍ ഓഫ് വേണ്ടി വന്നത്. മലയാളിയായ കെ.പി. ജോര്‍ജ് കൗണ്ടി ജഡ്ജ് ആയ ഫോര്‍ട്ട് ബന്‍ഡില്‍ തന്നെയാണ് മിസോറി സിറ്റിയും. കൗണ്ടിയിലെയും സിറ്റിയിലെയും അധികാരം രണ്ട് മലയാളികളിലെത്തി എന്നത് ചരിത്ര സംഭവമായി. ഡാലസിനടുത്ത സണ്ണിവെയിലില്‍ മേയര്‍ സജി ജോര്‍ജ് മലയാളിയാണ്. അമേരിക്കയില്‍ ആദ്യമായി മേയറായത് ന്യുജേഴ്‌സിയില്‍ ടീനെക്കില്‍ ജോണ്‍ എബ്രഹാമാണ്. 1994 ലായിരുന്നു എബ്രഹാമിന്റെ വിജയം.

റോബിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രവാസ ഭൂമിയില്‍ തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏറെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസോറി സിറ്റിയിലെ വോട്ടര്‍മാര്‍ക്കെല്ലാം സുപരിചിതനാണ് റോബിന്‍ ഇലക്കാട്ട്. സിറ്റി കൗണ്‍സിലിലേക്കു മൂന്ന് പ്രാവശ്യം തെരഞ്ഞെക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് റോബിന്‍. ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന 18 ശതമാനം മലയാളികളുള്ള മിസ്സോറി സിറ്റിയില്‍ റോബിന്‍ ഇലക്കാട്ടിന് മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണ നിര്‍ണായകമായി. മലയാളി സമൂഹം ഒറ്റക്കെട്ടായിനിന്നുകൊണ്ടാണ് റോബിന്റെ വിജയം ഉറപ്പിച്ചത്.
ഒരു തവണ പ്രോട്ടേം മേയറായി അനുഭവ സമ്പത്തുള്ള റോബിന്‍ ഏറെ ആത്മ വിശാസത്തോടെയാണ് നവംബര്‍ 12 ലെ റണ്‍ ഓഫില്‍ മാറ്റുരയ്ക്കുന്നത്. റോബിന്‍ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍, ടെക്‌സാസ് സംസ്ഥാനത്തു നിന്നും ഡാളസിലെ സണ്ണിവെയ്ല്‍ സിറ്റിയിലെ മേയര്‍ സജി ജോര്‍ജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയര്‍ ആയിരിക്കും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും റോബിന് നല്‍കേണ്ടതാണെന്നാണ് പൊതു അഭിപ്രായം.