തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്നയുടേതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ശബ്ദരേഖയിലാണിത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇ.ഡിയുടെ വാഗ്ദാനമെന്ന് സ്വപ്ന ഓഡിയോയില്‍ പറയുണ്ട്.

ഗുരുതര ആരോപണമാണ് ഇഡിക്കെതിരെ സ്വപ്ന ഉയര്‍ത്തിയിരിക്കുന്നത്. കോടതിയില്‍ നല്‍കിയ തന്റെ മൊഴി പകര്‍പ്പ് തനിക്ക് വായിക്കാന്‍ സാവകാശം നല്‍കിയില്ലെന്നും പെട്ടെന്ന് വായിച്ച് പോകുകയായിരുന്നുവെന്നും അതില്‍ ഒപ്പിടാന്‍ ഇഡി പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞതായും ശബ്ദ രേഖയില്‍ പറയുന്നു.

ശബ്ദരേഖയില്‍ പറയുന്നത്…”അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്!മെന്റ് എന്ന് പറഞ്ഞാ, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യുഎഇയില്‍ പോയി, സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷ്യേഷന്‍സ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവര്‍ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്‌സ് ചെയ്ത്. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയത് കൊണ്ടേ…” അതേസമയം ഇതാരോടാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.