THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്റെ മരണം വീടിന്റെ നാലാം നിലയിൽ നിന്നും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്റെ മരണം വീടിന്റെ നാലാം നിലയിൽ നിന്നും വീണ് . പോലീസ് അന്വേഷണം ആരംഭിച്ചു


 • ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം.
  സൗത്ത് ഈസ്റ്റ് ദില്ലിയിലെ കൈലാസിലെ കിഴക്ക് ഭാഗത്തുള്ള വീടിന്റെ നാലാം നിലയില്‍ നിന്ന് വീണു വെള്ളിയാഴ്ച വൈകുന്നേരം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് രാത്രി 9:21 ഓടെ അമര്‍ കോളനി പോലീസ് സ്‌റ്റേഷന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി മൊഴികള്‍ രേഖപ്പെടുത്തി. സിസിടിവി ക്യാമറകളും പരിശോധിച്ചു.
  വീഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെ മരിച്ചു. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം എയിംസില്‍ നടത്തി. മറ്റു അസ്വാഭിക കാരണങ്ങള്‍ ഇപ്പോള്‍ സംശയിക്കപ്പെടുന്നില്ല. അന്വേഷണ നടപടികള്‍ നടക്കുന്നുണ്ടെന്ന് ആര്‍ പി മീന, ഡിസിപി സൗത്ത് ഈസ്റ്റ് ദില്ലി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഒരു വ്യക്തിയുടെ മരണകാരണം നിര്‍ണ്ണയിക്കാന്‍ സാധാരണയായി നടത്തുന്ന നടപടി ക്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണന്നും നിയമപരിധിക്കുള്ളില്‍ നിന്നു നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം മാത്രമാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു .
  രണ്ടു മാസം മുന്പു കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു. മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് .
  ഭാര്യ: സാറ ജോര്‍ജ് (ന്യൂഡല്‍ഹി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍), മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എംഡി, മുത്തൂറ്റ് ഫിനാന്‍സ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍), അലക്‌സാണ്ടര്‍ എം. ജോര്‍ജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാന്‍സ്, ന്യൂഡല്‍ഹി), പരേതനായ പോള്‍ എം. ജോര്‍ജ്. മരുമക്കള്‍: തെരേസ, മെഹിക.
  ഓര്‍ത്തഡോക്‌സ് സഭ മുന്‍ ട്രസ്റ്റിയായിരുന്നു.
  പത്തനംതിട്ട കോഴഞ്ചേരിയില്‍ മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകനായ എം.ജോര്‍ജ് മുത്തൂറ്റിന്റെ മകനായി 1949 നവംബര്‍ രണ്ടിനാണ് എം.ജി.ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ഹാര്‍വഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം, ചെറുപ്പത്തില്‍ തന്നെ കുടുംബ ബിസിനസില്‍ പങ്കാളിയായി. 1979 ല്‍ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയര്‍മാനാകുന്നത്.
  ഇന്ത്യന്‍ ധനികരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത്എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരില്‍ 26ാം സ്ഥാനം. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകള്‍ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ബിസിനസ് വളര്‍ത്തി.
  വ്യവസായ പ്രമുഖര്‍ക്കുള്ള ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഐഎംഎ) അവാര്‍ഡ്, ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഏഷ്യന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ തുടങ്ങിയവ നേടി.
  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ (ഫിക്കി) കേരള സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments