ചങ്ങനാശ്ശേരി: മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു. കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗം നേതാവും കൂടിയാണ് ഇദ്ദേഹം. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. ഒമ്പത് തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. എ.കെ ആന്റണി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.

ചെന്നിക്കര ഫ്രാന്‍സിസ് തോമസ് എന്ന സി.എഫ് തോമസ് 1939 ജൂലായ് 30 ന് സി.ടി ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനിച്ചത്. ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. 1980നു ശേഷമാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ സിഎഫ് തോമസ് കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ട്. കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴെല്ലാം കെഎം മാണിയുടെ പക്ഷത്തായിരുന്നു ഇദ്ദേഹം നിലയുറപ്പിച്ചത്.
ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് കെ മാണിയ്‌ക്കൊപ്പം നില്‍ക്കാതെ സിഎഫ് തോമസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേരുകയായിരുന്നു.തുടര്‍ച്ചയായി 40 വര്‍ഷമായി എം.എല്‍.എയായി തുടര്‍ന്നു. കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അധ്യാപകനായിരുന്ന തോമസ് പിന്നീട് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയായിരുന്നു. കെ.എം മാണി പാര്‍ട്ടി ലീഡറായ സമയത്ത് തന്നെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചയാളാണ് സി.എഫ് തോമസ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.