കൊച്ചി: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്താവും മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസ് നേതാക്കളുമായി മേജര്‍ രവി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തിലെത്തിയത് എന്നാണ് വിവരം.


ബിജെപി സഹയാത്രികനായാണ് മേജര്‍ രവി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മേജര്‍ രവി നടത്തിയിരുന്നത്.

സംസ്ഥാനത്തെ സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി പറഞ്ഞിരുന്നു തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.