ബ്യൂനസ് ഐറിസ്: ഹൃദയഭേദകമാണീ വാര്‍ത്ത…ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണക്ക് 60 വയസ്സായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആശുപത്രിയില്‍ നിന്നും മകളുടെ വീട്ടിലേക്കായിരുന്നു താമസം മാറിയത്. രോഗമുക്തി നേടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടിയിലാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍നിന്ന് ദേശീയ ടീമിലെത്തിയ മറഡോണയുടെ മികവിലാണ് 1986 ല്‍ അര്‍ജ്ജന്റീന ലോകകിരീടത്തില്‍ മുത്തമിടുന്നത്. ശരാശരിക്കാരുടെ ടീമായി, ഏവരും എഴുതിത്തള്ളപ്പെട്ട ഒരു ടീം അക്ഷരാര്‍ത്ഥത്തില്‍ മറണഡോണയുടെ ചിറകിലേറി വിജയം നേടുന്നതാണ് ലോകം കണ്ടത്. അന്നത്തെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ‘ദൈവത്തിന്റെ കൈ’, നൂറ്റാണ്ടിന്റെ ഗോള്‍ എന്നറിയപ്പെട്ട രണ്ട് ഗോളുകളും കാലാതീതമായി കായിക പ്രേമികളുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു ഡീഗോ അര്‍മാന്‍ഡോ മറഡോണ. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുച്ചു.
തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു.
റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.
ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങള്‍ക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാല്‍പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളില്‍ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.
ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയില്‍ ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. മറഡോണയുടെ കുടുംബം അര്‍ജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയില്‍ നിന്നും ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു. പത്താം വയസില്‍ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോള്‍ത്തന്നെ തന്റെ പ്രകടനങ്ങള്‍ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടര്‍ന്ന് അര്‍ജന്റിനോസ് ജൂനിയഴ്‌സിന്റെ ഒരു ജൂനിയര്‍ ടീമായ ലോസ് സെബൊളിറ്റാസില്‍ അംഗമായി. അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന്‍ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങള്‍ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നല്‍കി.
അര്‍ജന്റീനോസ് ജൂനിയേഴ്‌സില്‍ കളിക്കുമ്പോള്‍ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളില്‍ തുരുപ്പു ചീട്ടായി പരിശീലകന്‍ കളിക്കാനിറക്കുമായിരുന്നു.16 വയസാവുന്നതിനു മുമ്പെ (10 ദിവസം മുമ്പെ) അര്‍ജന്റിനോസ് ജൂനിയഴ്‌സിനു വേണ്ടി ഒന്നാം ഡിവിഷണില്‍ കളിക്കാനാരംഭിച്ചു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1980 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 166 മത്സരങ്ങള്‍ കളിക്കുകയും അതില്‍ നിന്ന് 111 ഗോളുകള്‍ നേടുകയും ചെയ്തു. 1975ല്‍ അര്‍ജന്റീന ഒന്നാം ഡിവിഷന്‍ ലീഗിലെ 20 ടീമുകളില്‍ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, 1980ല്‍ രണ്ടാം സ്ഥാനത്തേക്കെത്തിയതില്‍ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.
1981ല്‍ മറഡോണ ബൊകാ ജൂനിയേഴ്‌സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982ല്‍ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതില്‍ പ്രമുഖപങ്കുവഹിച്ചു. 1982ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1983ല്‍ മറഡോണയുള്‍പ്പെട്ട ബാഴ്‌സലോണ സംഘം, റിയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് കോപ ഡെല്‍ റെയ് കപ്പും, അത്‌ലെറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി.
എങ്കിലും ബാഴ്‌സലോണയില്‍ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു. ഹെപറ്റൈറ്റിസും, കളിക്കിടെ സംഭവിച്ച മണിബന്ധത്തിലെ പരിക്കും അദ്ദേഹത്തെ അലട്ടി ഫുട്‌ബോള്‍ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി.ധ5പ ബാഴ്‌സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷന്‍ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടര്‍ച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 1984ല്‍ മറഡോണ ബാഴ്‌സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.
1984 മുതല്‍ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോള്‍ജീവിതത്തിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയന്‍ സീരി ‘എ’ കിരീടങ്ങളും (198687, 198990), ഒരു യുവേഫ കപ്പും (198889) ഈ വേളയിലേതാണ്. 198788, 198889 സീസണുകളില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 198788 സീസണില്‍ 15 ഗോളുകള്‍ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകള്‍ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (198687) ഒരു സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടവും (199091) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. എങ്കിലും മയക്കുമരുന്നു പയോഗവും, പരിശീലനങ്ങളില്‍ പങ്കെടുക്കാത്തതും, അവിഹിത ബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങള്‍ക്കും ഈ കാലയളവ് സാക്ഷ്യംവഹിച്ചു.
1991 മാര്‍ച്ച് 17ന് ഒരു ഫുട്‌ബോള്‍ മല്‍സരത്തിനു ശേഷമുള്ള പരിശോധനയില്‍ മറഡോണ, മയക്കുമരുന്ന് (കൊധെ8പ ഇതിനു ശേഷം 1992ല്‍ സ്‌പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വര്‍ഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993ല്‍ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതല്‍ 1995 വരെ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയ്‌സിനു വേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്‌സിനു വേണ്ടിയും കളിച്ചു.
പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോളെന്നപോലെ അര്‍ജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മറഡോണയെ ലോകപ്രശസ്തനാക്കുന്നതില്‍ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സില്‍ മറഡോണ ആദ്യ അന്താരാഷ്ട്രമല്‍സരം കളിച്ചു. 1979 ജൂണ്‍ 2നാണ് സ്‌കോട്ട്‌ലന്റിനെതിരെയുള്ള മല്‍സരത്തിലാണ് മറഡോണ സീനിയര്‍തലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോള്‍ നേടുന്നത്.
1979ലെ യൂത്ത് ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന സംഘത്തില്‍ മറഡോണ അംഗമായിരുന്നു. ഈ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതല്‍ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന 1986ല്‍ ലോകകപ്പ് വിജയിക്കുകയും 1990ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.
ദേശീയ ടീമില്‍ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താ!ല്‍ മറഡോണയ്ക്ക് 1978 ലോകകപ്പ് സംഘത്തില്‍ ഇടം കിട്ടിയില്ല. 1982ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരന്‍ ജോവോ ബാറ്റിസ്റ്റാ ഡസില്‍വയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. അര്‍ജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.
1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയുടെ നായകനായാണ് മറഡോണ എത്തിയത്. ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ തോല്‍പ്പിച്ച് ഈ ലോകകപ്പ് അര്‍ജന്റീന നേടുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് മറഡോണ നേടുകയും ചെയ്തു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും) ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്.
1990ലെ ഇറ്റലി ലോകകപ്പില്‍ മറഡോണയുടെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു അര്‍ജന്റീന കളിക്കിറങ്ങിയത്. ചാമ്പ്യന്മാരായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ കാമറൂണ്‍ അട്ടിമറിച്ചു. കഷ്ടിച്ച് രണ്ടാം ഘട്ടത്തില്‍ കടന്ന അര്‍ജന്റീന ഫൈനല്‍ വരെയെത്തിയെങ്കിലും ഫൈനലില്‍ പശ്ചിമജര്‍മ്മനിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടീവന്നു. 1994ലെ അമേരിക്ക ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു കളിയില്‍ ഗോളടീക്കുകയും ചെയ്തു. ഈ ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയില്‍ പിടിക്കപ്പെട്ട് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നും വിലക്കപ്പെട്ടു.
വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്‌ബോള്‍ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗള്‍ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികള്‍ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.
മറഡോണ വ്യക്തിഗത മികവിനൊപ്പം പ്ലേമേക്കര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. അര്‍ജന്റീനയില്‍ ദ്ദിയേഗോയ്ക്കു ശേഷവും ഒട്ടേറെ പ്രതിഭാധനന്മാര്‍ ഉണ്ടായിട്ടുണ്ട്. 1998 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ഏരിയല്‍ ഒര്‍ട്ടേഗയെ മറഡോണക്കു സമാനമായി വാഴ്ത്തപ്പെട്ടെങ്കിലും പരിക്കേറ്റ് പുറത്തായ അദ്ദേഹത്തിന് 2002 ലോകകപ്പ് സംഘത്തില്‍പ്പോലും ഇടം കണ്ടില്ല.
2010 ലെ ലോക കപ്പിനായുള്ള യോഗ്യതാ മല്‍സരങ്ങളില്‍ ഇടം തേടാനാകതെ മുങ്ങിത്താണുകൊണ്ടിരുന്നധഅവലംബം ആവശ്യമാണ്പ ദേശീയ റ്റീമിന്റെ പരിശീലകനായി 2009 ഒടുവില്‍ നിയമിതനായ മറഡോണ കുറഞ്ഞ സമയംധഅവലംബം ആവശ്യമാണ്പ കൊണ്ട് റ്റീമിന് യോഗ്യത നേടിക്കൊടുത്തു. ലോക കപ്പില്‍ സാമാന്യം നല്ല കളി കാഴ്ച്ച വച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി വക്കേണ്ടി വരുകയും ചെയ്തു.