ദില്ലി: യുക്തിവാദി നേതാവും ‘റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍’ സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. ഫിൻലൻലിൽ സ്ഥിര താമസമാക്കിയ സനലിനെ വാസോ വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശിയാണ്.
2020ൽ ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ നടപടി. ഫിൻലൻഡിൽ വിദ്യാഭ്യാസ വിസയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മതനിന്ദ കേസുകളില്‍ പ്രതിയാണ് സനല്‍ ഇടമറുക്. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭയും കേസ് കൊടുത്തിരുന്നു.