വാഷിങ്ടന്‍: യു.എസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ബൈഡന്‍ മുന്നേറുന്നുവെന്നാണ് അവസാന സൂചനകള്‍ വ്യക്തമാക്കുന്നത്. 85 സീറ്റുകളില്‍ ബൈഡനും 61 എണ്ണത്തില്‍ ട്രംപും മുന്നേറുകയാണ്.

ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപ് വിജയിച്ചു. സൗത്ത് കാരലൈനയില്‍ അദ്ദേഹം മുന്നിലാണ്. ജോര്‍ജിയയില്‍ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിര്‍ണായകമായ ഫ്‌ളോറിഡയില്‍ ഇഞ്ചോടിഞ്ചാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്തിമ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ പോസ്റ്റല്‍ വോട്ടുകളുടെയും മുന്‍കൂട്ടി രേഖപ്പെടുത്തിയ വോട്ടുകളുടെയും എണ്ണം കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 10.2 കോടി ജനങ്ങളാണ് സമ്മതിദാനാവാവകാശം വിനിയോഗിച്ചത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ആദ്യ ഫലം പുറത്തു വന്ന കെന്റക്കിയിലെ വിജയമായിരുന്നു ട്രംപിനെ മുന്നിലെത്തിച്ചത്. ഇവിടെ ട്രംപിന് 54 ശതമാനം വോട്ടുകളും ബൈഡന് 43 ശമാനം വോട്ടുകളും ലഭിച്ചു. വെസ്റ്റ് വെര്‍ജീനയിലും വിജയിച്ചതോടെ ട്രംപ് ലീഡുയര്‍ത്തി. ഓഖ്‌ലാമോ, മിസിസിപ്പി, അലബാമ, സൗത്ത് കരോലീന, വെസ്റ്റ് വെര്‍ജിന തുടങ്ങിയ സ്‌റ്റേറ്റുകളിലും ട്രംപിനായിരുന്നു വിജയം. 2016 ലെ തിരഞ്ഞെടുപ്പിലും ഈ സ്‌റ്റേറ്റുകളില്‍ മിക്കതും ട്രംപിനൊപ്പാമായിരുന്നു നിലകൊണ്ടത്.
എന്നാല്‍ 20 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഇല്ലിനോയിലെ വിജയമാണ് ബൈഡനെ നിലവില്‍ മുന്നില്‍ എത്തിച്ചിരിക്കുന്നത്. 13 ഇലക്ടല്‍ വോട്ടുകള്‍ ഉള്ള വെര്‍ജീനയിലും ബൈഡന്‍ വിജയിച്ചു. വെര്‍മോണ്ട്, റോഹ്‌ഡെ ഐസ്ലന്‍ഡ്‌സ്, ന്യൂ ജെഴ്‌സി, മേരിലാന്‍ തുടങ്ങിയ താരതമ്യേന ചെറിയ സ്‌റ്റേറ്റുകളും ബൈഡനൊപ്പം നിന്ന്.
38 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ടെക്‌സാസിലും 18 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഒഹിയോയിലും നിലവില്‍ ബൈഡന്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കന്‍സാസ്, മിഷിഗണ്‍, പെന്‍സുല്‍വാലിയ തുടങ്ങിയ സ്‌റ്റേറ്റുകളും ബൈഡനൊപ്പം നില്‍ക്കുന്നു. അതേസമയം, ജോര്‍ജിയ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ ട്രംപ് ആണ് മുന്നിലുള്ളത്. ജോര്‍ജിയയില്‍ 16 ഉം ഫ്‌ലോറിഡയില്‍ 29 ഉം ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. നോര്‍ത്ത് കരോലീനയിലും ഇന്ത്യാനയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം.
11 ഇലക്ട്രല്‍ വോട്ടുകളാണ് ഇന്ത്യാനയയില്‍ ഉള്ളത്. ഇവിടെ ട്രംപിന് വ്യക്തമായ മുന്‍തൂക്കം ഉള്ളതായാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ എണ്ണിയതില്‍ 716791 (58 ശതമാനം) വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 488070 (39) ശതമാനം വോട്ടുകള്‍ മാത്രമാണ് ജോ ബൈഡന് ലഭിച്ചത്. 2016 ലും ഇന്ത്യാനയില്‍ ട്രംപിനായിരുന്നു വിജയം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തു വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ജോ ബൈഡന് മുന്‍തൂക്കം ഉള്ളതായിട്ടായിരുന്നു പ്രവചിച്ചിരുന്നത്. 2016 ലും സമാനമായ രീതിയില്‍ അഭിപ്രായ സര്‍വേകള്‍ പിന്തുണച്ചിരുന്നത് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിജയം സ്വന്തമാക്കിയത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.