ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ലോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. രാഹുല്‍ ഗന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.

എന്നാല്‍ അമേഠി മണ്ഡലത്തില്‍ നിന്നും രാഹുലിനെതിരെ മത്സരിക്കാനുള്ള സരിത എസ് നായരുടെ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത് എസ് നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ച് സരിത എസ് നായരുടെ ഹര്‍ജി തള്ളുകയായിരുന്നു. കൂടാതെ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട് കോടതി. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയായ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയത്. നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും അപ്പോഴൊന്നും ഹാജരാവാന്‍ പരാതിക്കാരിയായ സരിത എസ് നായരോ അഭിഭാഷകനോ തയ്യാറായിരുന്നില്ല. ഇതാണ് കോടതിയുടെ കടുത്ത നടപടിക്ക് ഇടയാക്കിയത്.
കോടതി നടപടികള്‍ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും പരാതിക്കാരിയുടെ ഭാഗത്ത് നിന്നും ആരും തയ്യാറായില്ല. തുടര്‍ന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി അല്‍പ സമയത്തിന് ശേഷം ഈ കേസ് വീണ്ടും വിളിച്ചു. അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചിഫാ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്നപോലെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഹൈബി ഈഡനെതിരെ മത്സരിക്കാന!് നല്‍കിയ പത്രികയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ പത്രിക തളളിയത്
രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും. സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് കോടതി 3 വര്‍ഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിലും സരിതക്ക് കോടതി 3 വര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍ അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെടുകയായിരുന്നു. മുളക് ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിച്ച സരിത അമേഠിയില്‍ 443 വോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.