ദുബൈ: യുഎഇയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലംഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട നാലു പേരും ആഫ്രിക്കൻ വംശജരാണ്.
നിരോധിത ലഹരി വസ്തുക്കൾ കൈവശം വെച്ച് വിൽക്കുന്ന ഒരു സ്ത്രീയെ പറ്റി ദുബൈ പോലീസിന്റെ ആന്റി നാർകോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ലഹരി വസ്തുക്കൾ വാങ്ങാനെന്ന വ്യാജേന ഈ സ്ത്രീയെ സമീപിച്ചു. വലിയ അളവിലാണ് മയക്കുമരുന്ന് ആവശ്യമെന്നതിനാൽ നേരിട്ട് കാണണമെന്ന് പറയുകയും ഒരു കൂടിക്കാഴ്ച ക്രമീകരിക്കുകയും ചെയ്തു. കാണാമെന്ന് പറഞ്ഞ ദിവസം സംശയിക്കപ്പെട്ട സ്ത്രീ മറ്റ് രണ്ട് സ്തീകളോടൊപ്പമാണ് സ്ഥലത്തെത്തിയത്. വാഹനം ഓടിക്കാനായി ഒരു പുരുഷനും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ഓപറേഷനിൽ മൂന്ന് സ്ത്രീകളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 2000 ദിർഹം വില വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
recommended by