ന്യൂഡല്‍ഹി: ലിബിയയില്‍ കഴിഞ്ഞ മാസം 14ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ ഇനിയും മോചിപ്പിക്കാാന്‍ കഴിഞ്ഞില്ല. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേരെയാണ് ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്നത്. നിര്‍മാണ, എണ്ണ കമ്പനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയിരുന്നു ഇവര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്കു വരുമ്പോഴായിരുന്നു അശ്വറിഫ് എന്ന സ്ഥലത്തുവെച്ച് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

ഇവരെ രക്ഷപെടുത്താന്‍ ലിബിയന്‍ അധികാരികളും തൊഴില്‍ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികലെ തട്ടിക്കൊണ്ടു പോയവരെ തൊഴില്‍ ഉടമ ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

”സര്‍ക്കാര്‍ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയന്‍ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും…” അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ ആന്റ് ഓയില്‍ ഫീല്‍ഡ് സപ്ലൈസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവര്‍ തൊഴിലുടമയെ ബന്ധപ്പെടുകയും ഫോട്ടോകള്‍ അയച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്നും അനുരാഗ് പറഞ്ഞു. 2011 ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ നാലു പതിറ്റാണ്ടിന്റെ ഭരണത്തിന്റെ പതനത്തിനുശേഷം വടക്കേ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയ വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും അശാന്തിക്കും സാക്ഷ്യം വഹിക്കുകയാണ്. തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ലിബിയന്‍ സര്‍ക്കാര്‍ അധികാരികളെയും സമീപിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സഹായം അവിടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.
ടുണീഷ്യയിലെ ഇന്ത്യന്‍ ദൗത്യം ലിബിയയിലെ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലിബിയയിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ 2015 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഒരു ഉപദേശം നല്‍കി. ലിബിയയിലെ സുരക്ഷാ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2016 മെയ് മാസത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഈ യാത്രാ നിരോധനം ഇപ്പോഴും പ്രാബല്യത്തിലാണെന്നും ശ്രീവാസ്തവ പറഞ്ഞു.