സ്വന്തം ലേഖകന്‍

തിരുവന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് ഫോറം നടത്തുന്ന വണ്‍ ഫെസ്റ്റ് കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കലാമാമാങ്കത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പിന്തുണ പ്രഖ്യാപിച്ചു. വിര്‍ച്വല്‍ ആയി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ മാമാങ്കത്തില്‍ നാലു വയസിനു മുകളിലുള്ള ഏതു കലാകാരനും കലാകാരിക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നൂറോളം മത്സരങ്ങള്‍ ആറ് വിഭാഗങ്ങളിലായി അഞ്ചു വ്യത്യസ്ത ഏജ് ഗ്രൂപ്പുകള്‍ക്കായാണ് നടത്തപ്പെടുന്നത്. രെജിസ്‌ട്രെഷന്‍ ഒക്ടോബര് 5 നു അവസാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയതി 5 ഒക്ടോബര്‍ 2020 ആണ്. www.wmconefest.com എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

വണ്‍ ഫെസ്റ്റ് ലോകത്തിലെ ആദ്യത്തെയും ഏറ്റവു വലുതുമായ ഒരു ഫാമിലി കോംപെറ്റീഷന്‍ആണെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ആയിരത്തിലധികം ആളുകള്‍ പങ്കാളികള്‍ ആകുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് പ്രെസിഡന്റ് രാജേഷ് ജോണി പറഞ്ഞു. ലോകത്തുള്ള എല്ലാ മലയാളികളെയും ഒരു കുടകീഴില്‍ കൊണ്ട് വരാന്‍ ഛിലളലേെ എന്ന കലാമാമാങ്കത്തിനു സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന് ശ്രി രാജേഷ് ജോണി കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു തുടക്കത്തില്‍ ഈ കലാ മാമാങ്കം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത് പക്ഷെ ഇപ്പോള്‍ എല്ലാ ലോക മലയാളികള്‍ക്കുമായി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരം തുറന്നു കൊടുത്തിരിക്കുകയാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന് പുറത്തുള്ള പല സംഘടനകളും മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് വണ്‍ ഫെസ്റ്റ് എല്ലാവര്ക്കും വേണ്ടി തുറന്നു കൊടുത്തത് എന്ന് തിരുവന്തപുരം ഗ്ലോബല്‍ ഹെഡ് ഓഫീസില്‍ നിന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോണി കുരുവിള പറഞ്ഞു.
ഒരു പവന്റെ ഗോള്‍ഡ് കോയിനും ഒരു ലക്ഷം രൂപ വരുന്ന കേരള ട്രാവല്‍ പാക്കേജും അടക്കം ആകര്‍ഷകമായ പല സമ്മാനങ്ങളും വേള്‍ഡ് മലയാളി കൗണ്‍സില്‍ വണ്‍ ഫെസ്റ്റ് കോമ്പറ്റിഷന്‍ വിജയികള്‍ക്ക് നല്‍കുന്നുണ്ട് എന്ന് ചെയര്‍മാന്‍ എ.വി. അനൂപ് അറിയിച്ചു.
പദ്മശ്രീ എസ്.പി ബാലസുബ്രഹ്മണ്യത്തിനെ ആദരസൂചകമായി മ്യൂസിക് ക്യാറ്റഗറിക്കായി സ്‌പെഷ്യല്‍ ഗോള്‍ഡ് കോയിന്‍ ഏര്‍പ്പെടുത്തി എന്നും അനൂപ് പറഞ്ഞു. വണ്‍ ഫെസ്റ്റ്‌ലെ ഏറ്റവും ജനപ്രിയ കലാകാരന് ഒരു പവന്‍ സ്വര്‍ണം ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂഡ് നല്‍കുമെന്ന് മാനേജിങ് എഡിറ്റര്‍ ജെയിംസ് കൂടല്‍ പറഞ്ഞു.
വണ്‍ ഫെസ്റ്റ് മത്സരങ്ങളുടെ ലൈവ് ടെലികാസ്‌റ് ജീവന്‍ ടി വിയില്‍ സംപ്രേഷണം ചെയ്യും എന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പേട്രണ്‍ ബേബി മാത്യു സോമതീരം അറിയിച്ചു. ഫയര്‍ ഈസ്‌റ് റീജിയന്‍, ഏഷ്യ റീജിയന്‍, അമേരിക്ക റീജിയന്‍ , യൂറോപ്പ് റീജിയന്‍, മിഡില്‍ ഈസ്റ്റ് റീജിയന്‍, ആഫ്രിക്ക റീജിയന്‍ എന്നിങ്ങനെ ആറ് റീജിയനുകളിലായി സംഘാടകര്‍ 24 മണിക്കൂറും അണിയറയില്‍ പ്രവര്‍ത്തിക്കുകയാണ്. കേരള പിറവി ദിവസം നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളെ പ്രഖാപിക്കുന്നതായിരിക്കും.