കോഴിക്കോട്: ശബരിമലയില്‍ പോയത് സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ട് സ്ത്രീകളുടെ ആത്മഭിമാനം സംരക്ഷിക്കാനാണെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ല. പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇനി പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. കോഴിക്കോ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി. തിരഞ്ഞെടുപ്പ് അടക്കുന്നതിന് പിന്നാലെ ചില വെളിപ്പെടുത്തലും ബിന്ദു അമ്മിണി നടത്തുന്നുണ്ട്.

സുപ്രീം കോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ പോയത്. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാര്‍ തെരുവില്‍ ആക്രമം അഴിച്ചുവിട്ടപ്പോള്‍ ശബരിമല ദര്‍ശനം നടത്തേണ്ടത് അനുവാര്യമാണെന്ന് തോന്നി. ശബരിമലയില്‍ എത്തിയത് മുതല്‍ സംഘപരിവാര്‍ നികന്തരം വേട്ടയാടുകയാണെന്ന് ബിന്ദു അമ്മിണി പറയുന്നു. തനിക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും വധഭീഷണി വരുന്നുണ്ട്. കൂടാതെ തന്റെതെന്ന പേരില്‍ ചിലര്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. തനിക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആംരംഭിക്കുമെന്നും ബിന്ദു അമ്മിണി പറയുന്നു. ചിലര്‍ തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയില്‍ എത്തിക്കാനും തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനും ശ്രമിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു.