കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ മൂന്നാതവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് തവണയും ചോദ്യം ചെയ്‌തെങ്കിലും ക്ലീന്‍ചിറ്റ് നല്‍കാന്‍ കേന്ദ്ര ഏജന്‍സി തയ്യാറായിരുന്നില്ല ഇതിന് പിന്നാലെയാണ് ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്.

ഇരുവരെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇവരില്‍ നേരത്തെ ലഭിച്ച വിവരങ്ങള്‍ക്ക് പുറമേ ഫോണ്‍, ലാപ്‌ടോപ്പ് മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ണായക വിവരങ്ങളുടെയും തെളിവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്. എന്‍.ഐ.എ ഓഫീസിന് പുറത്തെത്തിയ ശേഷം കാറില്‍ കയറിയാണ് ശിവശങ്കര്‍ മടങ്ങിയത്.

സ്വപ്ന സുരേഷ് ശിവങ്കറുമായി നടത്തിയ വാട്‌സ്ആപ്പ് ടെലിഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ഫോണിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങള്‍ വീണ്ടെടുത്ത ശേഷം ലഭിച്ച തെളിവുകള്‍ കുടി നിരത്തിയാണ് എന്‍.ഐ.എ സംഘം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. സന്ദീപിന്റെയും സ്വപ്നയുടെയും ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമായി രണ്ട് റ്റി.ബിയോളം വരുന്ന ഡാറ്റയാണ് സംഘം ശേഖരിച്ചിട്ടുള്ളത്. സന്ദീപ് നായര്‍ക്കൊപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍.
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസമാണ് മണിക്കൂറുകളോളം എം ശിവങ്കറിന്റെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് ശേഖരിച്ച 2 ടിബി വരുന്ന ഡിജിറ്റല്‍ രേഖകളാണ് എന്‍.ഐ.എകഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ചത്. ഇതോടെ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കങ്ങള്‍ എന്‍.ഐ.എ നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം സ്വപ്ന സുരേഷ് നടത്തിയിരുന്നു.
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് രണ്ട് ദിവസം മുമ്പ് സ്വപ്നയെയും സന്ദീപ് നായരെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്. ഇവരുടെ ആദ്യ റൗണ്ട് പൂര്‍ത്തിയായതിന് പിന്നാലെയാണ് ശിവശങ്കറിനെക്കൂടി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവയിലെ വിവരങ്ങള്‍ക്ക് പരിശോധിച്ച ശേഷം പ്രതികളുടെ മൊഴികള്‍ക്കൊപ്പം ശിവശങ്കറിന്റെ മൊഴികളും പരിശോധിച്ച ശേഷം മൊഴികളിലെ വൈരുധ്യം സംബന്ധിച്ച് വ്യക്തത വരുത്താനാണ് എന്‍.ഐ.എയുടെ നീക്കം.
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി ജലീലിനെയും നേരത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. സിആപ്റ്റിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഇതുവരെ 34.5 മണിക്കൂര്‍ നേരമാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ആദ്യം ജൂലൈ 23ന് തിരുവനന്തപുരത്ത് വെച്ചാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യുന്നത്. പിന്നീട് ആഗസ്റ്റ് 27നും 28നും രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തവണയും വിളിപ്പിക്കുന്നത്.
സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയ സെക്രട്ടറിയറ്റിന് സമീപത്തുള്ള ഫ്‌ലാറ്റ് എടുത്തുനല്‍കിയത് ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സ്വപ്ന സുരേഷിനായി ലോക്കര്‍ ആരംഭിച്ചതും അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണെന്നും നേരത്തെ തെളിഞ്ഞിരുന്നു.