കൊച്ചി: വിലയുടെ പേരിൽ വിവാദമായ ഷൂ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അദ്ദേഹം ധരിച്ചിരുന്ന ഷൂവിന്റെ വിലയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മൂന്ന് ലക്ഷം രൂപ വിലയയുള്ള ഷൂവാണ് പ്രതിപക്ഷ നേതാവ് ധരിച്ചിരുന്നതെന്ന തരത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റുകൾ വന്നതോടെയാണ് സംഭവം വിവാദമായത്. ക്‌ലൗഡ്ടിൽറ്റ് എന്ന കമ്പനിയുടെ മൂന്നുലക്ഷം രൂപ വിലവരുന്ന ഷൂസാണ് പ്രതിപക്ഷ നേതാവ് ധരിച്ചിരുന്നത് എന്ന തരത്തിൽ സിപിഎം സൈബർ ഗ്രൂപ്പുകളിലൂടെയാണ് പ്രധാനമായും
പ്രചാരണം നടന്നത്. സതീശന്റെ ചിത്രങ്ങൾക്കൊപ്പം പ്രസ്തുത ഷൂവിന്റെ പ്രൈസ്ടാഗ് അടക്കമുള്ള
ചിത്രങ്ങളോടുകൂടിയുള്ള പോസ്റ്റുകളാണ് വലിയ തോതിൽ പ്രചരിച്ചത്. ഇന്ന് കോടനാട് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതിപക്ഷനേതാവ് പ്രതികരിച്ചത്.