Saturday, July 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് പ്രളയ സാധ്യത മുന്നറിയിപ്പിന്റെ ഭാ​ഗമായി വിവിധ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അലേർട്ടുകൾ പ്രഖ്യാപിച്ച നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും അധികൃതർ നിർദേശിച്ചു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണെന്നും നിർദേശിച്ചു.

നദികളിലെ അലേർട്ടുകൾ

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com