THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 9, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹി അന്തരിച്ചു; വിടചൊല്ലിയത് സാംസങ്ങിനെ ടെക് ഭീമനാക്കിയ ബുദ്ധിമാന്‍

സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹി അന്തരിച്ചു; വിടചൊല്ലിയത് സാംസങ്ങിനെ ടെക് ഭീമനാക്കിയ ബുദ്ധിമാന്‍

സോള്‍: ജനപ്രിയ അന്താരാഷ്ട്ര ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങിന്റെ ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു. ആറ് വര്‍ഷം മുന്‍പുണ്ടായ ഒരു ഹൃദയാഘാതത്തിനു പിന്നാലെ വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്കിടെ അദ്ദേഹം ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ചെയര്‍മാന്റെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

adpost

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനെ ലോകത്തെ ടെക് ഭീമന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലെത്തിച്ച വ്യക്തിയാണ് ലീ. ലീയുടെ നേതൃത്വത്തിലായിരുന്നു സാംസങ് ലോകത്തെ ഏറ്റവം വലിയ സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായി ഉയര്‍ന്നത്. ലോകത്തെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ദക്ഷിണ കൊറിയയുടെ ജി.ഡി.പിയുടെ അഞ്ചിലൊന്നാണ് സാംസങിന്റെ വരുമാനം.

adpost

1990 കളുടെ തുടക്കത്തില്‍ സാംസങ് ജാപ്പനീസ്, അമേരിക്കന്‍ എതിരാളികളെ മറികടന്ന് മെമ്മറി ചിപ്പുകളില്‍ പേസ് സെറ്ററായി. 2000 ങ്ങളില്‍ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളിലും പിന്നീട് സെല്‍ഫോണുകള്‍ മൊബൈല്‍ പവര്‍ഹ ഹൌസ് ആയി മാറി ലോക വിപണി കീഴടക്കി. 2014ല്‍ പിതാവ് അസുഖബാധിതനായതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാനായ മകന്‍ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹേക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് ലീയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷത്തെ ജയില്‍ വാസം വിധിച്ചെങ്കിലും അപ്പീലിന് പോയതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനകം കുറ്റവിമുക്തനായി. 1987 മുതല്‍ 98 വരെ കമ്പനിയുടെ ചെയര്‍മാന്‍, 1998 മുതല്‍ 2008 വരെ സി.ഇ.ഒയും ചെയര്‍മാന്‍, 2010 മുതല്‍ 2020 വരെ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com