കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ലിയുസിസിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്ന് പാര്‍വ്വതി തിരുവോത്ത് ചൂണ്ടിക്കാട്ടി. മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്.

ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്. അനാദരവിന്റെ അങ്ങേയറ്റമാണ് അമ്മ പ്രകടിപ്പിക്കുന്നത്. തന്നെ തൊടാന്‍ പറ്റില്ല എന്ന അഹങ്കാരത്തില്‍ നിന്നാണ് അമ്മ ജനറല്‍ സെക്രട്ടറിയുടെ ധിക്കാര പൂര്‍വ്വമായ പരാമര്‍ശങ്ങളുണ്ടാകുന്നതെന്നും പാര്‍വ്വതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമ ആരുടേയും തറവാട് സ്വത്തല്ല. സര്‍ഗാത്മകമായി നേരിടാന്‍ ഞങ്ങള്‍ക്ക് കെല്‍പുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു.

അമ്മയില്‍ ഭാരവാഹികളില്‍ അധികാരം കേന്ദ്രീകരിച്ചു. ജനറല്‍ ബോഡിയെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. ബൈലോയുടെ കാര്യത്തില്‍ ജെബിഎല്‍ ജനറല്‍ ബോഡിയെ സംരക്ഷിക്കാനുള്ള പോയിന്റുകളാണ് ഞങ്ങള്‍ പറഞ്ഞത്. എന്തുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വളരെയധികം പവര്‍ഫുള്ളാക്കി ജനറല്‍ ബോഡിയുടെ അധികാരം എടുത്തുകളയുന്നത്. ‘കുറേ ആള്‍ക്കാര്‍ വന്ന് ഹൈജാക്ക് ചെയ്യുന്നു’ എന്നൊക്കെ, അങ്ങനെ പറഞ്ഞുപോകാന്‍ വളരെ എളുപ്പമാണ് അവര്‍ക്ക്. പ്രതികരണങ്ങളുണ്ടാകുന്നത് അസൂയയില്‍ നിന്നാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ പാര്‍വ്വതി പുച്ഛിച്ച് തള്ളി. എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടത് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്.
ഏതെങ്കിലും ഒരു കാര്യം അസൂയ തോന്നുന്നത് പറഞ്ഞു തന്നിരുന്നെങ്കില്‍, ഞാന്‍ ചെയ്ത ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍ വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. എഎംഎംഎ എന്ന ഈ ക്ലബ്ബ് ഒരു രീതിയിലും അതായത് ഡിസ്‌റെസ്‌പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്‍മാര്‍ ചേര്‍ന്നിട്ട് എന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ. ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്‍കുന്നതുകൊണ്ടാണ്. തന്നെ തൊടാന്‍ പറ്റില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് അയാള്‍ അങ്ങനെ വന്നിരുന്ന് സംസാരിക്കുന്നത്. ബൈലോയുടെ കാര്യത്തില്‍ ജെബിഎല്‍ ജനറല്‍ ബോഡിയെ സംരക്ഷിക്കാനുള്ള പോയിന്റുകളാണ് ഞങ്ങള്‍ പറഞ്ഞത്. എന്തുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വളരെയധികം പവര്‍ഫുള്ളാക്കി ജനറല്‍ ബോഡിയുടെ അധികാരം എടുത്തുകളയുന്നത്?
ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തില്‍ നിന്ന് വരാന്‍ പാടില്ലാത്താ പരാമര്‍ശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നുണ്ടായത്. ‘നമ്മള്‍ കുടുംബമാണ് ഒരു സംഘടനയാണ് നമ്മള്‍ ഒത്തൊരുമയോടെയാണ് പോകുന്നത്’ എന്ന് പറയുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അതിലുണ്ടായിരുന്ന അംഗങ്ങളേ കുറിച്ചോ, ഇപ്പോഴുള്ള ആളുകളെ കുറിച്ചോ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആ മനോഭാവത്തോടെ സംസാരിച്ചത്. ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് ഡബ്ലിയുസിസി രൂപീകരിച്ചതിന് ശേഷം അവരുടെ ഭാഗത്ത് നിന്നും ഇതേ സമീപനം തന്നെയാണ് ഉണ്ടായിരുന്നത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. ഇതിന് മുമ്പും നടന്നുകൊണ്ടിരുന്നത് ഇത് തന്നെയാണ്.
ആ അഭിമുഖം കണ്ടതിനുശേഷവും ഞാന്‍ അവിടെ പ്രതിഷേധിച്ചില്ലെങ്കില്‍ നീതിയ്ക്കുവേണ്ടി പോരാടുന്നതിന്റെ ഭാഗമായി അവിടെ നിന്നും വിട്ട് പോയ അംഗങ്ങളോടു കാണിക്കുന്ന അപമര്യാദയാകും. അതുകൊണ്ടാണ് രാജിവെയ്ക്കാനുള്ള തീരുമാനമെടുത്തത്.
ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. എല്ലാ തരത്തിലും നീതിക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് മുമ്പും അംഗങ്ങള്‍ രാജിവെച്ച് പോയിട്ട് ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഒരു സംഘടനയുടെ അകത്ത് നിന്ന് വ്യക്തികളായി നിന്നുകൊണ്ട് നമ്മള്‍ ഉള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ട് വരാനാണ് ശ്രമിച്ചിട്ടുള്ളത്. സംഘടനയ്ക്ക് ഉള്ളില്‍ നിന്ന് മാറ്റങ്ങള്‍ പ്രതീക്ഷിച്ച് കാര്യങ്ങള്‍ മാറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അവര്‍ മാറുന്നില്ല. അമ്മ സംഘടനയ്ക്ക് അകത്ത് നില്‍ക്കുന്ന ആളുകള്‍ മുഖം മൂടിയണിഞ്ഞുകൊണ്ടാണ് വരുന്നതെന്ന് ഇനിയെങ്കിലും ജനങ്ങള്‍ അറിയണം.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവര്‍ പ്രത്യേകിച്ചും എംഎല്‍എ പദവിയിലിരിക്കുന്നവരായിട്ടുള്ള ആളുകള്‍ പോലും പറയുന്നത് എത്ര തെറ്റായ കാര്യങ്ങളാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് ഇനി മുന്നോട്ട് പോകുമ്പോള്‍ ഇവരുടെ മുഖംമൂടി വലിച്ചുകീറിക്കൊണ്ട് തന്നെ മുന്നോട്ട് പോകണമെന്ന് ഞാന്‍ തീരുമാനിച്ചത്.
വെല്‍ഫെയര്‍ എന്ന് പറയുന്നത് പെന്‍ഷന്‍ നല്‍കുന്നതോ, ബില്‍ഡിങ്ങുകള്‍ പണിയുന്നതോ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നതോ അല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാ വെല്‍ഫെയര്‍ സംഘടനകളും ചെയ്യേണ്ടത് തന്നെയാണ്. ഇതിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ടാണ് കൊണ്ടാണ് ഇവര്‍ ഒരു ക്ലബ്ബ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഇനിയും ജനങ്ങള്‍ അറിയണം. ഇവരുടെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണെന്നുള്ളത് മനസ്സിലാക്കണം. ഇതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവര്‍ തിരിച്ചറിയണം. ഈ രീതിയില്‍ തന്നെ പ്രതിഷേധിച്ച് മുന്നോട്ട് പോകണമെന്ന് തന്നെ താന്‍ താല്‍പര്യപ്പെടുന്നു.
അമ്മയില്‍ സ്ത്രീകള്‍ക്ക് ഭാരവാഹിത്വം നല്‍കാന്‍ ശ്രമിച്ചെന്ന ഇടവേള ബാബുവിന്റെ അവകാശവാദത്തോടും പാര്‍വ്വതി പ്രതികരിച്ചു. ആരോടാണ് ഈ ദയ കാണിക്കുന്നതെന്ന് മ നസ്സിലാകുന്നില്ല. അമ്മയില്‍ 5050 പ്രാതിനിധ്യം എന്നാണ് ഇടവേള ബാബു പറഞ്ഞിട്ടുള്ളത് ഇതില്‍ 15, 16 പേരില്‍ 4 നാല് പേരെ തരുന്നത് ചാരിറ്റിയായിട്ടാണ് അദ്ദേഹം പറയുന്നതെങ്കില്‍ വളരെ സങ്കടം തോന്നുന്ന കാര്യമാണത്. അതുകൊണ്ട് തന്നെയാണ് അസൂയയുള്ള ആളുകളാണ് നമ്മള്‍ക്കെതിരെ വരുന്നതെന്നൊക്കെ പറയുമ്പോള്‍ അസഹനീയമായി തോന്നുന്നതും. ഇവരെന്ത് ചെയ്തിട്ടാണ് ഇവരോട് അസൂയ തോന്നേണ്ടത് എന്നെനിക്ക് മനസ്സിലായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും ഞാനും പദ്മപ്രിയയും രേവതിയും എക്‌സിക്ക്യുട്ടിവ് കമ്മിറ്റി, ജനറല്‍ ബോഡി യോഗങ്ങളില്‍ പോയി ഓരോ കാര്യങ്ങളും ഉന്നയിച്ചിട്ടും അതിനെപറ്റി ഒന്നും പറയുകയോ ഞങ്ങളെ അതിന്റെ ഒരു ഭാഗമാക്കുകയോ ചെയ്തിട്ടില്ല. പേപ്പറില്‍ കാട്ടാനുള്ള ഒരോ കോമാളിത്തരമായിട്ടെ തനിക്കത് തോന്നിയിട്ടുള്ളൂ എന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.