ലാഹോര്‍: സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറോടാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഉത്തരവിട്ടത്.

സിന്ധില്‍ പൊലീസും പാകിസ്താന്‍ പട്ടാളവും തമ്മില്‍ വെടിവെപ്പ് നടന്നെന്നും കറാച്ചിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് ദി ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. വെടിവെപ്പില്‍ പൊലീസ് സേനയിലെ 10 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കറാച്ചിയിലെ ചൈനീസ് എംബസിയില്‍ പ്രകോപിതരായ ജനക്കൂട്ടം ആക്രമണം നടത്തയതായും. മാളുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പ്രമുഖ പാകിസ്ഥാനി മാധ്യമങ്ങളൊന്നും വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ പാക്ക് റേഞ്ചേഴ്‌സോ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, പൊലീസ് മേധാവിയോടു കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ലീവ് എടുത്തത വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. പൊലീസിന് പൂര്‍ണ്ണ പിന്തുണയുമായി സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി രംഗത്തെത്തി. പ്രവിശ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സിന്ധ് പോലീസ് വലിയ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് അവരുടെ സേവനങ്ങള്‍, ത്യാഗങ്ങള്‍, പ്രൊഫഷണല്‍ കഴിവുകള്‍ എന്നിവയെക്കുറിച്ച് എനിക്ക് നന്നായി അറിയാം സിന്ധ് സര്‍ക്കാര്‍ അവരുടെ ദുഷ്‌കരമായ സമയത്ത് പോലീസിനൊപ്പമുണ്ട്. ഒരു വ്യവസ്ഥയിലും പോലീസിനെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മുറാദ് അലി ഷ വ്യക്തമാക്കി
സിന്ധ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഷ്താഖ് മഹര്‍, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 19 ന് ഇന്‍സ്‌പെക്ടര്‍ ജനറലുടെ ഹൗസ് ഉപരോധിച്ചതില്‍ പ്രതിഷേധിച്ച് സിന്ധ് ഐ.ജി.പി, രണ്ട് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഏഴ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ആറ് മുതിര്‍ന്ന സൂപ്രണ്ട്മാര്‍ എന്നിവര്‍ ദീര്‍ഘകാല അവധിക്ക് പോകാന്‍ തീരുമാനിച്ചിരുന്നു.