റോം: സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന്‌പോപ് ഫ്രാന്‍സിസ്. അവര്‍ക്ക് കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും അവരെ പൊതുനിയമ വ്യവസ്ഥയുടെ ഭാഗമാക്കണമെന്നും അതിലൂടെ നിയമപരിരക്ഷ നല്‍കണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ആദ്യമായിട്ടാണ് മാര്‍പാപ്പ ഇങ്ങനെ പ്രതികരിക്കുന്നത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സ്വവര്‍ഗാനുരാഗികളെ കൂടി പരിഗണിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. ആ അവകാശം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല പോപ്പ് ഫ്രാന്‍സിസ് പുതിയ ഡോക്യുമെന്ററിയില്‍ പറയുന്നു. ഫ്രാന്‍സെസ്‌കോ എന്ന പേരില്‍ ബുധനാഴ്ച പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ നിലപാട് മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്. പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ് സ്വവര്‍ഗ വിവാഹം നിയപരമാണോ എന്ന കാര്യത്തില്‍ നേരത്തെ അര്‍ജന്റീനയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

അന്ന് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ് ആയിരുന്നു ഫ്രാന്‍സിസ്. അക്കാലത്ത് തന്നെ സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭയുടെ കാലങ്ങളായുള്ള നിലപാടില്‍ തന്നെ മാറ്റം വരുത്തുകയാണ് പോപ്പ് ഫ്രാന്‍സിസ്. സ്വവര്‍ഗാനുരാഗികള്‍ക്ക് സംരക്ഷണം ലഭിക്കുംവിധം നിയമ നിര്‍മാണം നടത്തണമെന്ന് അദ്ദേഹം ഡോക്യുമെന്ററിയില്‍ പറയുന്നു.