THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകളുടെ വിവാഹം ചെയ്യാനുള്ള പ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് വര്‍ഗീയ പരാമര്‍ശം നിറഞ്ഞ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത്തരത്തില്‍ വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്ന് രാഹുല്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

”പ്രിയപ്പെട്ട മോദി ജി, ദൈവത്തെ വിചാരിച്ചും ഹിന്ദുക്കളെ വിചാരിച്ചും രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. കാരണം ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും…” രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍എഴുതി. എന്നാല്‍, രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് അടിസ്ഥാന രഹിതമായ ഈ പ്രസ്താവന രാഹുല്‍ നടത്തിയത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്.

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് 18 വയസാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments