THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വെങ്ങാനൂരിൽ 12 വയസുകാരൻ തീകൊളുത്തി മരിച്ചത് ഗെയിമിൽ തോറ്റതിനാൽ

വെങ്ങാനൂരിൽ 12 വയസുകാരൻ തീകൊളുത്തി മരിച്ചത് ഗെയിമിൽ തോറ്റതിനാൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ പൊള്ളലേറ്റ് 12 വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗെയിമിൽ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് ചികിത്സിച്ച ഡോക്ടർക്ക് കുട്ടി മൊഴി നൽകിയതായി വിവരം. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കുളിമുറിയിൽവച്ചാണ് സംഭവം നടന്നതെന്നതിനാൽ വീട്ടിലുള്ളവർ അറിയാൻ വൈകി. അമ്മൂമ്മ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. യുട്യൂബ് ദൃശ്യങ്ങൾ കണ്ട് മുടി സ്ട്രെയിറ്റ് ചെയ്യുന്നത് അനുകരിച്ചപ്പോൾ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം.

തീകത്തിച്ച് തലമുടി വെട്ടുന്ന യൂട്യൂബ് വീഡിയോ കുട്ടി കാണാറുണ്ടായിരുന്നുവെന്ന് ആദ്യം ബന്ധുക്കളും പറഞ്ഞിരുന്നു. വീഡിയോ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല, അമ്മൂമ്മയാണ് കുട്ടിയെ തീപൊള്ളലേറ്റ നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്. എന്നാൽ ഇതല്ലെന്നാണ് ഡോക്ടർക്ക് നൽകിയ മരണമൊഴി വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments