റിയാദ്: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20 – ാം വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറേറാറിയത്തിൽ വെച്ച് സംഘടിപ്പിച്ച മൈത്രി കാരുണ്യ ഹസ്തം പരിപാടിയിൽ ആണ് അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേർക്ക് പതിനായിരം രൂപവെച്ച് നൽകിയത്.
ചടങ്ങിൽ പ്രമുഖ ക്യാൻസർ രോഗവിദഗ്ദ്ധൻ ഡോ: വി.പി ഗംഗാധരൻ”ക്യാൻസറിനെ പേടിക്കണ്ട” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. തുടർന്ന് നടന്ന സാംസ്‌കാരികപരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിൽ നിരവധി സഹായങ്ങൾ ചെയ്തിട്ടുള്ള മൈത്രിയെ അനുമോദിച്ചാണ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സന്നദ്ധപ്രവർത്തകരായ പ്രവാസികളെ പ്രത്യേകം അനുമോദിച്ചു. കാൻസർ എന്ന മഹാമാരിയെ തടുക്കുവാൻ ആരോഗ്യ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന; രാജ്യത്തിനു മാതൃകയായ കേരളം പോലും പരാജയപ്പെടുകയാണ്. ചില കുടുംബങ്ങളിൽ നിന്നും കാൻസർ രോഗികളെ ഉപേക്ഷിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതമനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന മൈത്രിയുടെ പ്രവർത്തനങ്ങൾ നിസ്സാരമല്ലെന്നും വ്യത്യസ്ത പുലർത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മൈത്രിയുടെ കൂട്ടായ്മയിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ വിതരണോത്ഘാടനം ഡോ: വി.പി ഗംഗാധരൻ സന്തോഷിന് നൽകി നിർവ്വഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ: സുജിത്ത് വിജയൻപിള്ള എം.എൽ എ, അഡ്വ: എ എം ആരിഫ് (മുൻ എം.പി), ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ:പുനലൂർ സോമരാജൻ, ആർ.രാജശേഖരൻ, നസീർ ഖാൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്, കെ.സി രാജൻ, അഡ്വ: താര, അഡ്വ: അനിൽ ബോസ്, ഇസ്മായിൽ വാഴേത്ത്, കെ ജി രവി, മുനമ്പത്ത് ശിഹാബ്, ബാലു കുട്ടൻ, നൗഷാദ് ഫിദ, നാസർ ലെയ്‌സ്, മുനീർ ഷാ തണ്ടാശ്ശേരിൽ, മുനമ്പത്ത് ഗഫൂർ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ ജീവകാരുണ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങൾ മാനിച്ച് ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ ഫിറോസ് നല്ലാന്തറ, ശ്രീധരീയം കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ മദനൻ പിള്ള എന്നിവരെ മന്ത്രി ചിഞ്ചു റാണി പ്രശംസാ ഫലകം നൽകി ആദരിച്ചു. അതോടൊപ്പം മൈത്രിക്കൂട്ടായ്മയോട് ചേർന്ന് നിൽക്കുന്ന അസീസ് താമരക്കുളം, സിദ്ധീഖ് മുഹമ്മദ് ലിയോടെക്ക്, ഹാരിസ്, മൈത്രിയുടെ ആദ്യകാല പ്രസിഡന്റ് നൗഷാദ് ഫിദ, ആദ്യകാല ജനറൽ സെക്രട്ടറി നസീർ ഖാൻ, ബാലു കുട്ടൻ, നാസർ ലെയ്‌സ്, മുനീർ ഷാ തണ്ടാശ്ശേരിൽ എന്നിവരെ അഡ്വ: എ.എം ആരിഫ് (മുൻ എം.പി) ആദരിച്ചു. 200 പേർക്കുള്ള സാമ്പത്തിക സഹായം കൂടാതെ,ക്യാൻസർ രോഗത്താൽ കിടപ്പിലായ 10 പേർക്ക് കരുനാഗപ്പള്ളി റിവൈവ് മെഡിക്കൽ സെന്റർ വീടുകളിൽ പോയി ഒരു മാസം സൗജന്യമായി പ്രാഥമിക ചികിത്സകൾ ചെയ്തു കൊടുക്കുന്നുമുണ്ട്.
ജീവകാരുണ്യരംഗത്തെ മൈത്രിയുടെ പ്രവർത്തനങ്ങൾ മാനിച്ച് കരുനാഗപ്പള്ളിയുടെ ഹ്യദയാദരവ് കെ ലൈവ് മീഡിയ ആന്റ് കമ്മ്യൂണിറ്റിയുടെ ചെയർമാൻ സുധിർനൂർ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രശംസ ഫലകം മൈത്രിയുടെ പ്രവർത്തകർക്ക് കൈമാറി. മൈത്രി അഡ്വൈസറി ബോർഡ് ചെയർമാനും ജനറൽ കൺവീനറുമായ ഷംനാദ് കരുനാഗപ്പള്ളി, സ്വാഗതവും ട്രഷറർ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. ഷിഹാബ് കൊട്ടുകാട്, നിസാർ പള്ളിക്കശ്ശേരിൽ, അബ്ദുൽ മജീദ്, സക്കീർ ഷാലിമാർ, ഷാനവാസ് മുനമ്പത്ത്, നസീർ ഹനീഫ, സാബു കല്ലേലിഭാഗം, അനിൽ, സത്താർ, ഹുസൈൻ, ഹാഷിം, സുജീബ്, മൻസൂർ എന്നിവർ റിയാദിലെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.
പരിപാടികൾക്ക് ഫത്തഹുദീൻ, ഫസലുദ്ദീൻ, സലിം മാളിയേക്കൽ, ജലാൽ മൈനാഗപ്പള്ളി, സലാഹ് അമ്പുവിള, നാസർ, ജലാൽ മൈനാഗപ്പള്ളി, മുരളി മണപ്പള്ളി, അബ്ദുൽ ജബ്ബാർ, ഇസ്മായിൽ വാലേത്ത്, താഹ ആലുവിളയിൽ, ഷംസ് വെളുത്തമണൽ, ഹസ്സൻ കുഞ്ഞ് ക്ലാപ്പന, ഷംസുദ്ദീൻ വടക്കുംതല, അബ്ദുൽ റഷീദ്, ഖമറുദ്ദീൻ തഴവ, സൂബി കോതിയൻസ്, നിസ്സാമുദ്ദീൻ, കെ എൻ നൗഷാദ് തുടങ്ങിയവർ നേത്യത്വം നൽകി.നിയാസ് ഇ കുട്ടി അവതാരകനായിരുന്നു. ഡോ.വി. പി ഗംഗാധരന്റെ മനോഹരമായ മൌത്ത് ഓർഗൻ ഗീതത്തോടെയാണ് പരിപാടിക്ക് തിരശീലയിട്ടത്.