തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊറോണ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
