തൊടുപുഴ: പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴയിലെ മലങ്കര ഡാമിൽ ആണ് മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കാനിറങ്ങിയ നടൻ കയത്തിൽപ്പെടുകയായിരുന്നു. 47 വയസ്സായിരുന്നു. കമ്മട്ടിപ്പാടത്തിലെ വില്ലൻ വേഷവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് വേഷവും അനിലിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, ആമി, പാവാട, ആഭാസം, കിസ്മത് അടക്കമുളള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ജോജു നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനില്‍ ജലാശയത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തി അനിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ പലയിടങ്ങളിലും വലിയ ആഴമുണ്ട്. ഈ കുഴികളില്‍ അകപ്പെട്ട് അപകടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
