THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രണയത്തെ എതിര്‍‍ത്ത സഹോദരനെ കാമുകന്റെ സഹായത്തോടെ കൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളി: യുവനടി അറസ്റ്റിൽ

പ്രണയത്തെ എതിര്‍‍ത്ത സഹോദരനെ കാമുകന്റെ സഹായത്തോടെ കൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളി: യുവനടി അറസ്റ്റിൽ

ബെംഗളൂരു: പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ സഹോദരനെ കൊന്ന യുവനടി അറസ്റ്റിൽ. കന്നഡ നടിയായ ഷന്യ കത്വയാണ് ഈ ക്രൂര കൃത്യം ചെയ്തത്.

ഷന്യ കത്വ പ്രദേശത്തെ ചെറുകിട സ്ഥലക്കച്ചവടക്കാരനായ നിയാസ് എന്നയാളുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാതെ ലിവ് ഇന്‍ റിലേഷൻഷിപ്പ് തുടരുകയുമായിരുന്നു. അതേസമയം, സഹോദരനായ രാകേഷ് കത്വ ഈ ബന്ധത്തെ എതിര്‍ത്ത് രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്ന് ധര്‍വാദ് എസ്പി പി. കൃഷ്ണകാന്ത് വ്യക്തമാക്കി.

ഇരുവരുടെയും പ്രണയബന്ധത്തിൽ പ്രധാന എതിര്‍പ്പായി നിന്നിരുന്നത് രാകേഷ് ആയിരുന്നു. അതിനാൽ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ശരീരം കത്തിക്കുകയും ചെയ്തു, എസ്പി പി. കൃഷ്ണകാന്ത് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഏപ്രിൽ 12 നാണ് ദേവരഗുഡിഹാൽ വനമേഖലയിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കത്തി നശിച്ചതായി ശരീരഭാഗം കണ്ടെത്തിയത്. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തു.

നീണ്ട അന്വേഷണത്തിനൊടുവിൽ മൃതദേഹം ബാറിലെ ഹൗസ്കീപ്പറായിരുന്ന രാകേഷ് കാത്വെയാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇരയുടെ സഹോദരി ഷന്യ കത്വ നിയാസുമായി അടുപ്പത്തിലാണെന്നും അയാൾക്കൊപ്പം പെയിങ് ഗെസ്റ്റായി താമസിക്കുകയാണെന്നും കണ്ടെത്തി.വിശദമായ അന്വേഷണത്തിനൊടുവിൽ ഷന്യയെയും കാമുകൻ നിയാസിനേയും മറ്റ് മൂന്ന് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ നിയാസിന്റെ ബന്ധുക്കള്‍ക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി.

കന്നഡയിലെ പ്രമുഖ മോഡലും നടിയുമാണ് ഷന്യ. തന്റെ സിനിമയുടെ പ്രമോഷൻ പരിപാടികള്‍ക്കായി ഏപ്രിൽ ഒമ്പതിന് ഇവര്‍ വീട്ടിലെത്തിയിരുന്നു. അന്ന് തന്നെയാണ് രാകേഷ് കൊല്ലപ്പെടുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം നിയാസും കൂട്ടാളികളും ചേര്‍ന്ന് മൃതദേഹത്തിന്റെ ഭാഗഭാഗങ്ങൾ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments